Bigg Boss : 'ആനയും തയ്യൽക്കാരനും'; മനോഹരമായി കഥവായിച്ച് അപർണ, കയ്യടിച്ച് മറ്റ് മത്സരാർത്ഥികൾ

By Web TeamFirst Published Apr 5, 2022, 9:48 PM IST
Highlights

എല്ലാ മത്സരാർത്ഥികളും നിറഞ്ഞ കയ്യടിയോടെ അപർണയുടെ കഥ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 

ലയാളം ബി​ഗ് ബോസ് സീസൺ നാല് അതിന്റെ പത്താമത്തെ എപ്പിസോഡിൽ എത്തി നിൽക്കുകയാണ്. ദിവസം കഴിയുന്തോറും ഷോയുടെ രീതികൾ മാറിമറിയുകയാണ്. എല്ലാ ദിവസവും രാവിലെ ബി​ഗ് ബോസ് വീടിലുള്ള മോണിം​ഗ് ടാസ്ക്ക് വളരെ രസകരമായാണ് മത്സരാർത്ഥികൾ അവതരിപ്പിക്കുന്നത്. ഇന്നത്തെ മോണിം​ഗ് ടാസ്ക് ലക്ഷ്മി പ്രിയയാണ് ചെയ്തത്. മറ്റ് മത്സരാർത്ഥികളെ കഥവായിക്കാൻ പഠിപ്പിക്കുക എന്നതായിരുന്നു ടാസ്ക്. ​

ഗാർഡൻ ഏരിയയിൽ എത്തിയ മത്സരാർത്ഥികളിൽ ഡെയിസിയെ ആയിരുന്നു ലക്ഷ്മി ആദ്യം കഥ വായിക്കാനായി വിളിച്ചത്. പിന്നീട് എങ്ങനെയാണ് മലയാളം വായിക്കേണ്ടതെന്ന് ലക്ഷ്മി പറഞ്ഞ് കൊടുക്കുന്നു. ശേഷം ഓരോരുത്തരെയായി മുന്നോട്ട് വിളിപ്പിച്ച് ലക്ഷ്മി കഥകൾ വായിപ്പിച്ചു. അപർണ മൾബറി കഥ വായിച്ചതായിരുന്നു എല്ലാ മത്സരാർത്ഥികളുടെയും ഹൃദയം കവർന്നത്. മലയാളം വായിക്കാൻ പഠിച്ച് വരുന്നതെ ഉള്ളൂവെങ്കിലും രസകരമായ രീതിയിലാണ് അപർണ കഥ വായിച്ചത്. എല്ലാ മത്സരാർത്ഥികളും നിറഞ്ഞ കയ്യടിയോടെ അപർണയുടെ കഥ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 

Latest Videos

 മലയാളം പറയുന്ന അമേരിക്കക്കാരി; ബിഗ് ബോസിൽ പുതു ചരിത്രമാകാൻ അപർണ മൾബറി

ജനനം കൊണ്ട് അമേരിക്കക്കാരി. രൂപത്തിലും ഭാവത്തിലും സംസാരത്തിലും മലയാളി ! പറഞ്ഞുവരുന്നത് സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായ അപർണ മൾബറിയെ കുറിച്ചാണ്. ഏതൊരു മലയാളിയെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ മണിമണിയായി മലയാളം പറയുന്ന അപർണ ബിഗ് ബോസ് സീസൺ 4ല്‍ എത്തിയിരിക്കുകയാണ്. മലയാളം ബിഗ് ബോസിൽ അപർണ എത്തുന്നത് പുതു ചരിത്രം കൂടി രചിച്ചു കൊണ്ടാണ്. ഷോയിലെ ആദ്യത്തെ വിദേശ വനിതയാണ് ഈ താരം (Bigg Boss Malayalam Season 4).

ആത്മീയത, യോഗ, ധ്യാനം തുടങ്ങിയവയില്‍ താൽപര്യം ജനിച്ച് അമേരിക്കയിൽ നിന്നും ദക്ഷിണേന്ത്യയിൽ എത്തിയവരാണ് അപർണയുടെ മാതാപിതാക്കൾ. അച്ഛനും അമ്മയും കേളത്തിൽ എത്തുമ്പോൾ അപർണയ്‍ക്ക് പ്രായം മൂന്ന്. മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലായിരുന്നു താമസം. അമൃത വിദ്യാലത്തിലായിരുന്നു സ്‌കൂൾ കാലം.പതിനഞ്ച് വയസുവരെ കേരളത്തിലായിരുന്നു അപര്‍ണയുടെ പഠനം. ഇതിനിടയിലാണ് മലയാളം അപർണയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നത്. പിന്നീട് കേരളത്തെയും ഇവിടുത്തെ ജീവിത രീതികളെയും അപർണ സ്വായാത്തമാക്കി. മലയാളികൾ പേലും കേട്ടാൽ അമ്പരക്കുന്ന തരത്തിൽ അവർ മലയാളം പറയാൻ തുടങ്ങി.

സോഷ്യൽ മീഡിയയിലൂടെയാണ് അപർണ മൾബറി ശ്രദ്ധനേടുന്നത്.  മലയാളം സംസാരിച്ച്, മലയാളികളെ ഇംഗ്ളീഷ് പഠിപ്പിച്ചും സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയായി അപർണ മാറി. നിലവിൽ ഇംഗ്ളീഷ് പഠിക്കാം വിത്ത് ഇൻവെർട്ട് കോക്കനട്ട് എന്ന കോഴ്‍സ് എൻട്രി ആപ്പ് വഴി ഇംഗ്ലീഷ് പഠിപ്പിക്കുകയാണ് അപർണ. ഇംഗ്ലീഷിന്റെ ബേസിക് മുതലാണ് പഠിപ്പിക്കുന്നത്. വിദ്യാർത്ഥികളുമായി അപർണ ഗ്രൂപ് ചാറ്റിങ്ങും നടത്താറുണ്ട്. സംസാരിക്കാനുള്ള വോയിസ് പ്രാക്ടീസും ചെയ്യിക്കുന്നുണ്ട്. ഒട്ടേറെ ഫോളോവേഴ്സാണ് ഈ 'മലയാളി' ടീച്ചർക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.

സ്‌പെയിൻകാരി അമൃത ശ്രീ ആണ് അപർണയുടെ ജീവിത പങ്കാളി. ഫ്രാൻസിൽ കാർഡിയോളജി ഡോക്ടർ ആണ് അമൃത. ഇപ്പോൾ ഫ്രാൻസിലാണ് സ്ഥിരമായി താമസം. ബിഗ് ബോസ്‍ സീസൺ 4ൽ മത്സരാർത്ഥി ആയി അപർണ എത്തുന്നതോടെ ഷോയുടെ മാറ്റ് വീണ്ടും വർദ്ധിക്കുകയാണ്. ഷോയുടെ ആവേശഭരിതമായ എപ്പോസോഡുകൾക്കായി കാത്തിരിക്കാം.

click me!