ഏറെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് സീസൺ 3 എത്തിയിരക്കുകയാണ്. 14 മത്സരാർത്ഥികളുമായി യാത്ര തുടങ്ങിയ ബിഗ്ബോസിൽ ഏറെ സുപരിചിതമായ മുഖമാണ് ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടേത്.
ഏറെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് സീസൺ 3 എത്തിയിരക്കുകയാണ്. 14 മത്സരാർത്ഥികളുമായി യാത്ര തുടങ്ങിയ ബിഗ്ബോസിൽ ഏറെ സുപരിചിതമായ മുഖമാണ് ഡബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടേത്. കൂടുതലും പുതുമുഖങ്ങൾ വ്യത്യസ്ത മേഖലകളിൽ നിന്നായി എത്തിയ ഷോയിൽ ഭാഗ്യലക്ഷ്മി ബിഗ് ബോസ് വീട്ടിലേക്കുള്ള പ്രവേശത്തെ കുറിച്ചും അതിലുള്ള ആശങ്കകളെ കുറിച്ചും സംസാരിക്കുകയാണ്
ഒരുപാട് മേഖലകളിൽ പ്രവർത്തിച്ചെങ്കിലും പ്രതീക്ഷിക്കാത്ത മേഖലയിലാണ് ഞാൻ എത്തിപ്പെട്ടിരിക്കുന്നത്. സ്വപ്നത്തിൽ പോലും ഒരു ഗെയിം ഷോയിൽ പങ്കെടുക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല. ജീവിതത്തിൽ ഒന്നിനും വേണ്ടി മത്സരിച്ചിട്ടുള്ള ആളല്ല. മത്സരം മുഴുവൻ ജീവിക്കാൻ വേണ്ടിയായിരുന്നു. എന്നോട് തന്നെ മത്സരിച്ചുകൊണ്ടിരുന്ന ഞാനിപ്പോ ഒരു ഗെയിം ഷോയിൽ മത്സരിക്കുമ്പോ എന്താണ് സംഭവിക്കുകയെന്ന് പറയാനാകില്ല.
എന്നെ ഇഷ്ടപ്പെടുന്നവരും തെറ്റിദ്ധരിച്ചവരും ഇഷ്ടമേയല്ലാത്തവരും ഉണ്ടായിരിക്കാം. എല്ലാവരോടും പറയാനുള്ളത്. നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നത് മാത്രം ചെയ്യുക. ഞാൻ ചെയ്യുന്നത് ശരിയാണെന്ന് തോന്നിയാൽ പിന്തുണയ്ക്കുക. നിങ്ങളാണ് ഇവിടെ മത്സരാർത്ഥികൾ നിൽക്കണോ പോകണോ എന്ന് തീരുമാനിക്കുന്നത്.
ഇത് എന്നെ സംബന്ധിച്ച് ഒരു അനുഭവം തന്നെയാണ്. എന്റെ ലോകം വളരെ വലുതൊന്നുമല്ല. പല കാര്യങ്ങളിലും ഇടപെടുന്നുണ്ടെങ്കിൽ കൂടി, ഡബിങ്ങും ഒപ്പം മനസമാധാനത്തോടെ ജീവിക്കണം എന്നുമാത്രമേ ഉള്ളൂ. അതിനപ്പുറം മത്സരാർത്ഥി എന്ന നിലയിൽ നിൽക്കുമ്പോൾ, അത്ഭുതവും ഉള്ളിൽ അൽപ്പം ടെൻഷനും ഉണ്ട്. കൂടെയുള്ളവരെല്ലാം ചെറുപ്പക്കാരാണ്. ഞാനാണ് ഏറ്റവും മുതിർന്ന ആൾ. അവരോടൊക്കെ കിടപിടിക്കാൻ മത്സരിക്കാൻ പറ്റുമോ എന്ന ആശങ്കയുണ്ട്. പക്ഷെ ഒരു കൈ നോക്കാമെന്ന് തന്നെയാണ് തീരുമാനമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
മോഹൻലാലിനെ കുറിച്ച്...
മോഹൻലാൽ സാറിനെ സിനിമയിൽ നിന്ന അത്രയും കാലം സൌഹൃദമുള്ള ഒരു വ്യക്തിയാണ്. ഒരുപാട് സിനിമകളിൽ ഒരുമിച്ച് നിന്ന് ഡബ് ചെയ്തിട്ടുണ്ട്. ഒരുപാട് സൌഹൃദം കാത്തുസൂക്ഷിക്കുന്ന ആളാണ്. ആരെയും അദ്ദേഹം മറക്കില്ല. ഒന്നും മറക്കില്ല. നമ്മളുടെ വാക്കുകളോ പ്രവൃത്തികളോ ഒന്നും അദ്ദേഹം മറക്കില്ല. അതിനർത്ഥം പകയോടെ സൂക്ഷിക്കുന്ന ആളാണ് എന്നല്ല. അദ്ദേഹത്തിന് നല്ല ഓർമയുണ്ട്. സിനിമയ്ക്കുള്ളിലെ ഓരോരുത്തരെയും നല്ല ഓർമയുള്ള ആളാണ്.