Bigg Boss S 4 : 'ജല പീരങ്കി'യുമായി ബിഗ് ബോസ്; മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ ക്യാപ്റ്റന്‍ പ്രഖ്യാപനം

By Web TeamFirst Published May 15, 2022, 9:58 PM IST
Highlights

കഴിഞ്ഞ വാരം നടന്ന വീക്കിലി ടാസ്ക്കിൽ പോയിന്റുകൾ നേടിയവരാണ് ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ചത്. 

ബിഗ് ബോസില്‍ സവിശേഷ അധികാരമുള്ള ആളാണ് ക്യാപ്റ്റന്‍. മത്സരാര്‍ഥികളില്‍ നിന്ന് മിക്കവാറും ഒരു ഗെയിമിലൂടെ തിരഞ്ഞെടുക്കുന്ന ക്യാപ്റ്റനാണ് വീടിന്‍റെ അധികാരി. ജോലികള്‍ മറ്റുള്ളവര്‍ക്ക് വീതിച്ചു നല്‍കുന്നതും വീടിന്‍റെ മേല്‍നോട്ടവുമൊക്കെ ക്യാപ്റ്റന്‍റെ ഉത്തരവാദിത്തമാണ്. ഒപ്പം നോമിനേഷനില്‍ നിന്ന് രക്ഷപെടാമെന്ന ഗുണവുമുണ്ട്. കഴിഞ്ഞ തവണ ജാസ്മിൻ ആണ് ക്യാപ്റ്റനായത്. ഇന്നിതാ ഈ സീസണില്‍ ആദ്യമായി മോഹന്‍ലാലിന്‍റെ സാന്നിധ്യത്തില്‍ ക്യാപ്റ്റനെ തെരഞ്ഞെടുത്തിരിക്കുകയാണ്.  

കഴിഞ്ഞ വാരം നടന്ന വീക്കിലി ടാസ്ക്കിൽ പോയിന്റുകൾ നേടിയവരാണ് ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിച്ചത്. ജാസ്മിൻ, ലക്ഷ്മി പ്രിയ, ദിൽഷ ,നിമിഷ, അഖിൽ റോൺസൺ, സുചിത്ര, സൂരജ് എന്നിവരാണ് ടാസ്ക് ചെയ്യാൻ ഇറങ്ങിയത്. എല്ലാ മത്സരാർത്ഥികൾക്കും ​ഗാർഡൻ ഏരിയയിൽ വാട്ടർ സ്പ്രേ ബോട്ടിലുകളും വെള്ളം നിറഞ്ഞ ബക്കറ്റുകളും ഉണ്ടായിരിക്കും. ബലൂണുകളും എതിർവശത്ത് ഫിനിഷിം​ഗ് മാർക്കുകളും ഉണ്ടാകും. വാട്ടർ സ്പ്രേ ബോട്ടിൽ കൊണ്ട് ബലൂണുകളെ എതിർവശത്ത് എത്തിക്കുക എന്നതാണ് ടാസ്ക്. ശേഷം മികച്ച മത്സരമായിരുന്നു ബി​ഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. ശേഷം അഖിൽ വീണ്ടും ബി​ഗ് ബോസ് വീട്ടിലെ ക്യാപ്റ്റനായി അഖിലിനെ തെരഞ്ഞെടുത്തു. മോഹൻലാൽ അഖിലിനെ അഭിനന്ദനം അറിയിക്കുകയും ചെയ്തു.  

Latest Videos

 50ന്‍റെ നിറവിൽ ബി​ഗ് ബോസ്; 'ഞങ്ങളെ സഹിച്ചതിന് നന്ദി' എന്ന് മോഹന്‍ലാലിനോട് മത്സരാര്‍ത്ഥികള്‍

ബി​ഗ് ബോസ് സീസൺ നാല് അൻപതിന്റെ നിറവിൽ. തികച്ചും വ്യത്യസ്തരായ 17 മത്സരാർത്ഥികളുമായി തുടങ്ങിയ ഷോയിൽ ഇപ്പോൾ 14പേരാണ് ഇള്ളത്. ഇതിൽ രണ്ട് പേർ പുതുതായി വന്ന മത്സരാർത്ഥികളാണ്. 'ബി​ഗ് ബോസ് നാലിന്റെ യാത്ര ഇന്ന് പകുതി ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്. 50 എപ്പിസോഡ്. 17 പേരുമായി തുടങ്ങിയ യാത്രയിൽ കുറച്ചുപേർ പുറത്തേക്കും കുറച്ചു പേര‍്‍ അകത്തേക്കുമായി നിൽക്കുമ്പോൾ, എണ്ണത്തിൽ 14പേർ. ഓരോ ആഴ്ച കഴിയുന്തോറും വ്യക്തതയോടുകൂടിയ ചുവടുവയ്പ്പുകൾ അവരിൽ നമുക്ക് കാണാം. ശരിക്കും പറഞ്ഞാൽ മത്സരത്തിന്റെ വേ​ഗത ഇപ്പോൾ ഒന്നാമത്തെ ​ഗിയറിൽ നിന്നും നാലാമത്തെ ​ഗിയറിൽ, ഫുൾ പവറിൽ മുന്നേറുകയാണ്. വേ​ഗയേറിയ മത്സരം നമുക്കിനി കാണാം'. എന്നാണ് മോഹൻലാൽ ആമുഖത്തിൽ പറഞ്ഞത്. പിന്നാലെ മത്സരാർത്ഥികളെ കാണിക്കുകയും അൻപത് ദിവസം പൂർത്തിയാക്കിയ 12 പേർക്ക് മോഹൻലാൽ അഭിനന്ദനം അറിയിക്കുകയും ചെയ്തു.

എല്ലാവർക്കും മധുരം നൽകി കൊണ്ടായിരുന്നു ഷോ തുടങ്ങിയത്. ശേഷം ഓരോരുത്തരോടും അമ്പത് ദിവസത്തെ എക്സ്പീരിയൻസുകൾ മോഹൻലാൽ ചോദിച്ചറിയുകയായിരുന്നു. എവിടെ കൊണ്ടിട്ടാലും ജീവിക്കും എന്നായിരുന്നു സുചിത്രയുടെ മറുപടി. തനിക്കുണ്ടാകുന്ന ഈ​ഗോകൾ എവിടെ ഉണ്ടാുമെന്നും അത് തിരുത്തുന്നത് എങ്ങനെയാണെന്നും താൻ പഠിച്ചെന്നായിരുന്നു ബ്ലെസ്ലി പറഞ്ഞത്. അൻപത് ദിവസം പോയതറിഞ്ഞില്ലെന്ന് അഖിൽ പറഞ്ഞപ്പോൾ ഇതൊരു ടാസ്ക് ആയാണ് എടുത്തിരിക്കുന്നതെന്ന് പറയുകയാണ് ധന്യ. അഭിമാനമെന്നാണ് ദിൽഷ പറയുന്നത്. നല്ലൊരു എക്സ്പീരിയൻസ് എന്ന് റോബിനും പറഞ്ഞു. കൂളാണെന്ന് മനസ്സിലായെന്നാണ് ലക്ഷ്മി പ്രിയ പറയുന്നത്. ജാസ്മിൻ തനിക്കൊപ്പം ഉണ്ടാകുമെന്നാണ് നിമിഷ പറഞ്ഞത്. നല്ലതും മോശവുമായ മെമ്മറീസ് ഉണ്ടായെന്നാണ് ജാസ്മിൻ പറഞ്ഞത്. ശേഷം പ്രേക്ഷകരുടെയും താരങ്ങളുടെയും ബി​ഗ് ബോസിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ കാണിക്കുകയും ചെയ്തു. 

ശേഷം വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസും വിനയിയും 12 പേർക്ക് ട്രോഫികൾ കൈമാറുന്ന കാഴ്ചയാണ് കണ്ടത്. വ്യക്തി​ഗത മത്സരത്തിൽ കൂടുതൽ ടാസ്ക് ചെയ്ത റോൺസൺ, ബ്ലെസ്ലി, ജാസ്മിൻ എന്നിവരെ മോഹൻലാൽ അഭിനന്ദിച്ചു. കൂടുതൽ തവണ ജയിലിൽ പോയ ബ്ലെസ്ലിയെ വീണ്ടും അഭിനന്ദിക്കുന്നുവെന്നും മോഹൻലാൽ താമാശരൂപത്തിൽ പറഞ്ഞു. പിന്നാലെ എല്ലാ മത്സരാർത്ഥികളും അൻപത് ദിവസം തങ്ങളെ സഹിച്ചതിന് മോഹൻലാലിന് മത്സരാർത്ഥികൾ നന്ദി അറിയിച്ചു. 

click me!