ഷിജുവിനെ പോലൊരു സുഹൃത്ത് തങ്ങൾക്കും വേണമെന്ന് പ്രേക്ഷകരും ആഗ്രഹിച്ചിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിലെ ഏറ്റവും വലിയ സുഹൃത്തുക്കൾ ആയിരുന്നു അഖിൽ മാരാരും ഷിജുവും. ഒരു പക്ഷേ മലയാളം ബിഗ് ബോസ് ചിത്രത്തിൽ ഇതാദ്യമായിട്ടാകും ഇങ്ങനെ ഒരു കൂട്ടുകെട്ട് ഉണ്ടാകുന്നത്. 'ഒരു വശത്ത് ബിഗ് ബോസ് ട്രോഫിയും മറുവശത്ത് മാരാരുടെ സൗഹൃദവും വച്ചാൽ ഏതെടുക്കു'മെന്ന ചോദ്യത്തിന്, മാരാരുടെ സൗഹൃദം എന്ന് ഷിജു പറഞ്ഞതെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷിജുവിനെ പോലൊരു സുഹൃത്ത് തങ്ങൾക്കും വേണമെന്ന് പ്രേക്ഷകരും ആഗ്രഹിച്ചിരുന്നു. ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം അഖിൽ മാരാരെ കുറിച്ചും തങ്ങളുടെ സൗഹൃദത്തെ കുറിച്ചും ഷിജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
"മാരാരെയും എന്നെയും കണക്ട് ചെയ്തത് സിനിമയാണ്. അവനും ഞാനും സിനിമാക്കാരാണ്. അഡ്വാൻസ്ഡ് ആയി ചിന്തിക്കുന്ന വ്യക്തികളാണ്. പുതിയ സിനിമയെ കുറിച്ച് സംസാരിക്കുന്ന വ്യക്തിയാണ്. അങ്ങനെ ഞങ്ങളുടെ വേവ് ലങ്ത് കണ്കട് ആയി. ആ കണക്ഷൻ ഭയങ്കരമായൊരു ബോണ്ടിംഗ് ആയി. ഞങ്ങൾ ഏറ്റവും കൂടുതൽ സംസാരിച്ചിരിക്കുന്നത് സിനിമയാണ്. ഫാദേഴ്സ് ഡേയിൽ മകളെ കാണാതെ വിഷമിച്ച് നടക്കുമ്പോൾ, അവൻ എന്റടുത്ത് വന്ന് ഒരു കുഴപ്പവും ഇല്ല ചേട്ടാ എന്ന് പറഞ്ഞു. എന്റെ വിഷമം എന്താണെന്ന് കൂടി ഞാൻ പറഞ്ഞില്ല. ഞാൻ എന്താണ് മിസ് ചെയ്യുന്നതെന്ന്, ഒരുവാക്കു പോലും ഞാൻ പറയാതെ അവന് മനസിലായി. നല്ലൊരു സുഹൃത്തുണ്ടെങ്കിൽ കണ്ണാടി വേണ്ടെന്ന് പറയില്ലേ. അതിന്റെ ഏറ്റവും വലിയ പ്രതിബിംബം ആയിട്ടാണ് മാരാരെ അന്നെനിക്ക് തേന്നിയത്. അങ്ങനെ ഒരു സുഹൃത്തിനെ കിട്ടുക എന്ന് പറയുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. ഞങ്ങൾ 100 ദിവസം ഊണിലും ഉറക്കത്തിലും ഒപ്പമായിരുന്നു. എത്ര ദിവസം ഒരാൾക്ക് അഭിനയിച്ച് നിൽക്കാൻ പറ്റും. ആലയിൽ പഴുപ്പിച്ച് അടിച്ചുണ്ടാക്കിയ കണക്കിനൊരു ബന്ധമാണത്", എന്നാണ് ഷിജു പറയുന്നത്.
ഉടനെ വിവാഹം ഉണ്ടാകുമോ ?; മറുപടിയുമായി റംസാനും ദില്‍ഷയും
ഷിജുവിനെ പോലൊരു സുഹൃത്ത് തങ്ങൾക്കും വേണമെന്ന് പ്രേക്ഷകർ ആഗ്രഹിച്ചതിനെ കുറിച്ചും ഷിജു മനസ് തുറന്നു.
"അതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ആളുകൾക്ക് ഇങ്ങനത്തെ ഒരു ഫ്രണ്ട് വേണം എന്ന് തോന്നുന്നിടത്ത് ഞാൻ വിജയിച്ചു. നമുക്ക് എല്ലാവർക്കും നല്ലൊരു സുഹൃത്ത് വേണം", എന്നാണ് ഷിജു പറയുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഷിജുവിന്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം..