മമതക്കും നായിഡുവിനും പിന്നാലെ പ്രതിപക്ഷ കൂട്ടായ്മയുമായി 'ആപ്പ്'

By Web Team  |  First Published Feb 13, 2019, 1:55 PM IST

പ്രതിപക്ഷ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി ദില്ലിയിൽ ആം ആദ്മി പാര്‍ട്ടിയുടെ റാലി. മമതക്കും ചന്ദ്രബാബു നായിഡുവിനും പിന്നാലെയാണ് അരവിന്ദ് കേജരിവാളും കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. 


ദില്ലി: പ്രതിപക്ഷ കൂട്ടായ്മയ്ക്ക് വേദിയൊരുക്കി ദില്ലിയിൽ ആം ആദ്മി പാര്‍ട്ടിയുടെ റാലി. മമതക്കും ചന്ദ്രബാബു നായിഡുവിനും പിന്നാലെയാണ് അരവിന്ദ് കേജരിവാളും കേന്ദ്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്. 

സ്വേച്ഛാധിപത്യം  അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ജന്ദർ മന്ദറിൽ  സംഘടിപ്പിക്കുന്ന റാലിയില്‍ പ്രതിപക്ഷ നിരയിലെ പ്രമുഖര്‍ പങ്കാളികളാവും. മമത ബാനര്‍ജി, ചന്ദ്രബാബു നായിഡു ഉൾപ്പെടെയുള്ള നേതാക്കൾ  പങ്കെടുക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. അതേസമയം  ആം ആദ്മി പാർട്ടി റാലിയിലേക്ക് കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മോദിയുടെ സ്വേച്ഛാധിപത്യം  അനുവദിക്കില്ലെന്ന്  അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.

Latest Videos

click me!