കുളു മുതൽ കോട്ട വരെ, ദസറ ആഘോഷങ്ങളിൽ പേരുകേട്ട സ്ഥലങ്ങളിതാ

By Web TeamFirst Published Oct 12, 2024, 3:24 PM IST
Highlights

തിന്മയ്‌ക്കെതിരായ സത്യത്തിൻ്റെ വിജയത്തെ ആഘോഷിക്കുന്ന ഒരു രാജകീയ ഉത്സവമായാണ് മൈസൂരു ദസറ ആഘോഷിക്കപ്പെടുന്നത്. 10 ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്. 

ശ്രീരാമൻ രാവണനെ വധിച്ചതിൻ്റെ സ്മരണയ്ക്കായി എല്ലാ വർഷവും നടത്തപ്പെടുന്ന ആഘോഷമാണ് ദസറ അഥവാ വിജയദശമി. രാജ്യത്തുടനീളം വിപുലമായി ആഘോഷിക്കപ്പെടുന്ന ഒരു ദിനം കൂടിയാണ് ഇത്. ഈ ശുഭദിനത്തിൽ പലരും പുതിയ സംരംഭങ്ങളും യാത്രകളും ഒക്കെ ആരംഭിക്കുന്നത് പതിവാണ്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ദസറ ഏറെ ആഘോഷകരമായി കൊണ്ടാടാറുണ്ട്. അത്തരം ചിലയിടങ്ങൾ പരിചയപ്പെടാം

കുളു, ഹിമാചൽ പ്രദേശ് 

Latest Videos

കുളുവിൽ ദസറ വലിയ ആഘോഷമാണ്. 1972 -ൽ ആണ് കുളു ദസറ ഒരു അന്താരാഷ്ട്ര പരിപാടിയായി മാറിയത്. ലോകമെമ്പാടുമുള്ള ഏകദേശം 400,000 മുതൽ 500,000 വരെ ആളുകൾ ഈ ആഘോഷത്തിൽ പങ്കെടുക്കുന്നു. വിജയദശമി ദിനത്തിൽ ആരംഭിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന മേളയാണ് പ്രധാനം.  

മൈസൂരു, കർണാടക

തിന്മയ്‌ക്കെതിരായ സത്യത്തിൻ്റെ വിജയത്തെ ആഘോഷിക്കുന്ന ഒരു രാജകീയ ഉത്സവമായാണ് മൈസൂരു ദസറ ആഘോഷിക്കപ്പെടുന്നത്. 10 ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്. 

പതിനാറാം നൂറ്റാണ്ടിൽ മൈസൂരിൽ ദസറ ആഘോഷിക്കുന്ന പാരമ്പര്യം സ്ഥാപിച്ച വാഡിയാർ രാജവംശത്തിലാണ് ഈ ഉത്സവത്തിൻ്റെ വേരുകൾ. അലങ്കരിച്ച ആനകൾ, പരമ്പരാഗത സംഗീതം, വിവിധ സാംസ്കാരിക പ്രകടനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഘോഷയാത്രകൾക്ക് മൈസൂരു ദസറ പ്രശസ്തമാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെയും ഭക്തരെയും ഇത് ആകർഷിക്കുന്നു.

വാരണാസി, ഉത്തർപ്രദേശ് 

വാരണാസിയിൽ ദസറ വളരെ ആഡംബരത്തോടെയും ആവേശത്തോടെയും ആഘോഷിക്കുന്നു. ഗംഗയുടെ തീരത്ത് നടക്കുന്ന രാംനഗറിലെ രാംലീലയാണ് ആഘോഷത്തിലെ ഏറ്റവും വലിയ പ്രത്യേകത.

ഡൽഹി 

ഡൽഹിയിൽ രാംലീല മൈതാനം, ചെങ്കോട്ട മൈതാനം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന രാംലീല പ്രകടനങ്ങളാണ് ഏറെ പ്രധാനപ്പെട്ടത്. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയത്തിൻ്റെ പ്രതീകമായി രാവണൻ്റെയും മകൻ മേഘനാഥൻ്റെയും സഹോദരൻ കുംഭകരൻ്റെയും കോലം കത്തിക്കുന്നതാണ് ഇവിടുത്തെ പ്രധാന ചടങ്ങ്.  

കോട്ട, രാജസ്ഥാൻ 

മതപരമായ ആചാരങ്ങളും സാംസ്കാരിക പരിപാടികളും ഉൾപ്പെടുന്ന മഹത്തായ ആഘോഷമായ ദസറ മേളയ്ക്ക് കോട്ട പ്രശസ്തമാണ്. രാവണൻ്റെയും സഹോദരൻ കുംഭകരൻ്റെയും മകൻ മേഘനാഥൻ്റെയും ഭീമാകാരമായ പ്രതിമകൾ കത്തിക്കുന്നതാണ് കോട്ട ദസറയുടെ ഹൈലൈറ്റ്. വളരെയധികം ഉയരത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ പ്രതിമകൾ കത്തിക്കുന്ന കാഴ്ച കാണാൻ വലിയ ജനസാഗരം തന്നെ തടിച്ചു കൂടാറുണ്ട്.

click me!