വാഹനാപകടത്തിൽ മരിച്ച പ്രണയികൾക്ക്  പ്രേതവിവാഹം, മരണാനന്തരജീവിതത്തിൽ ഒരുമിക്കാൻ 

By Web Team  |  First Published Jun 18, 2024, 5:20 PM IST

വിവാഹം പോലുള്ള ആഗ്രഹങ്ങൾ നിറവേറ്റാതെ ആളുകൾ മരിക്കുകയാണെങ്കിൽ, മരണാനന്തര ജീവിതത്തിൽ അവർക്ക് സമാധാനം ലഭിക്കില്ലെന്നും ജീവിച്ചിരിക്കുന്നവരെ വേട്ടയാടാൻ മടങ്ങിവരാമെന്നുമുള്ള വിശ്വാസം ചിലയിടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.


മരണാനന്തര ജീവിതത്തിലും ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ച് ജീവിക്കാൻ വാഹനാപകടത്തിൽ മരിച്ച മലേഷ്യൻ പ്രണയികളുടെ പ്രേതവിവാഹം നടത്തി ബന്ധുക്കൾ. മലേഷ്യ ഡ്രാഗൺ ആൻഡ് ലയൺ ഡാൻസ് സ്‌പോർട്‌സ് അസോസിയേഷൻ്റെ രാജ്യാന്തര റഫറിയായ യാങ് ജിങ്‌ഷാ (31) ൻ്റെയും  അദ്ദേഹത്തിൻറെ കാമുകി ലീയുടെയും പ്രേത വിവാഹമാണ് ബന്ധുക്കൾ നടത്തിയത്. 

മൂന്നുവർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നും പരസ്പരം ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചിരുന്നതായുമാണ് ഇരുവരുടെയും ബന്ധുക്കൾ പറയുന്നത്. പക്ഷേ, അവർ ആഗ്രഹിച്ചതുപോലെ ഒരുമിക്കുന്നതിനു മുൻപേ ഇത്തരത്തിൽ ഒരു ദുരന്തം സംഭവിച്ചതിനാലാണ് മരണാനന്തര ജീവിതത്തിൽ ഇരുവരും ഒരുമിക്കുന്നതിനായി ഇത്തരത്തിൽ ഒരു ചടങ്ങ് നടത്തിയതെന്നും ബന്ധുക്കൾ വ്യക്തമാക്കി.

Latest Videos

undefined

കഴിഞ്ഞ മെയ് 24 -നാണ് വടക്കുപടിഞ്ഞാറൻ മലേഷ്യയിലെ പെരാക്കിൽ ഇവരുടെ കാർ അപകടത്തിൽ പെടുകയും ഇരുവരും മരണപ്പെടുകയും ചെയ്തത്. മരിച്ചുപോയ വ്യക്തികളുടെ പ്രേതവിവാഹം നടത്തുന്നത് ചൈനയിലെ ഒരു പരമ്പരാഗത ആചാരമാണ്. വിവാഹം പോലുള്ള ആഗ്രഹങ്ങൾ നിറവേറ്റാതെ ആളുകൾ മരിക്കുകയാണെങ്കിൽ, മരണാനന്തര ജീവിതത്തിൽ അവർക്ക് സമാധാനം ലഭിക്കില്ലെന്നും ജീവിച്ചിരിക്കുന്നവരെ വേട്ടയാടാൻ മടങ്ങിവരാമെന്നുമുള്ള വിശ്വാസം ചിലയിടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആ വിശ്വാസം അനുസരിച്ചാണ് ഷാങിൻ്റയും ലീയുടെയും ബന്ധുക്കൾ ചേർന്ന് ഇത്തരത്തിൽ ഒരു ചടങ്ങ് നടത്താൻ തീരുമാനിച്ചത്. 

വ്യക്തികളെ പ്രതിനിധീകരിച്ചുകൊണ്ട് മരിച്ചുപോയ വ്യക്തികളുടെ ചിത്രങ്ങളാണ് ചടങ്ങുകൾക്കായി ഉപയോഗിക്കുന്നത്. എന്നാൽ നിയമപ്രകാരം ചൈനീസ് സർക്കാർ ഈ ചടങ്ങ് നിരോധിച്ചിട്ടുണ്ടെങ്കിലും, വിദൂര പ്രദേശങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ ചൈനയിൽ 3,000 വർഷം പഴക്കമുള്ള ആചാരം ഇപ്പോഴും പിന്തുടർന്നു വരുന്നുണ്ട്. ചൈനീസ് സംസ്കാരത്തിൻ്റെ സ്വാധീനത്തിൽ, ഉത്തര കൊറിയ, ജപ്പാൻ തുടങ്ങിയ പല കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും പ്രേത വിവാഹങ്ങൾ നിലവിലുണ്ട്.

click me!