മീശക്കാരന്‍; 80-ാം വയസില്‍ 35 അടി നീളമുള്ള മീശയുമായി ഒരു ആഗ്രാ സ്വദേശി

By Web Team  |  First Published Jul 20, 2024, 10:52 AM IST

 “വിദേശികൾ എന്നെ സ്നേഹിക്കുന്നു. മീശയില്‍ തൊടാൻ ആഗ്രഹിക്കുന്നു. പക്ഷേ, ഞാൻ അവരെ ഒരിക്കലും അതിന് അനുവദിക്കില്ല,” രമേഷ് ചന്ദ് കുഷ്വ പറയുന്നു. 



രോ ദേശത്തും വ്യത്യസ്തമായ സംസ്കാരങ്ങളാണ് നിലനില്‍ക്കുന്നത്. നൂറ്റാണ്ടുകളായി ഒരു പ്രദേശത്ത് ജീവിക്കുന്ന മനുഷ്യര്‍, അവര്‍ സ്വായത്തമാക്കിയ അറിവില്‍ നിന്നും സ്വയമേവ രൂപപ്പെടുത്തിയതോ, മറ്റൊരു ജനതയില്‍ സ്വീകരിച്ച് സ്വന്തം ജീവിതാവസ്ഥകളുമായി ഇഴചേര്‍ത്തതോ ആയ മൂല്യങ്ങളെയാണ് നമ്മള്‍ പൊതുവേ സംസ്കാരം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്ത്യ എന്ന ഭൂമി ശാസ്ത്രത്തിനുള്ളില്‍ ഇത്തരത്തില്‍ തികച്ചും വ്യത്യസ്തമായ ആയിരക്കണക്കിന് സംസ്കാരങ്ങളെ നമ്മുക്ക് കാണാന്‍ കഴിയും. അതിനാലാണ് ഇന്ത്യന്‍ സംസ്കാരത്തെ നമ്മള്‍ 'നാനാത്വത്തില്‍ ഏകത്വം' (Unity in Diversity) എന്ന് വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ ഉത്തരേന്ത്യയിലെ പഴയ തലമുറയിലെ പുരുഷന്മാരുടെ ഒരു സാംസ്കാരിക ചിഹ്നമാണ് അവരുടെ മീശ. നീണ്ട കൊമ്പന്‍ മീശകള്‍ എണ്ണയിട്ട് തടവുകയെന്നത് അഭിമാനത്തിന്‍റെയും പൌരുഷത്തിന്‍റെയും ചിഹ്നമായി അവര്‍ ആഘോഷിക്കുന്നു. അത്തരമൊരു മീശക്കാരനെ കുറിച്ചാണ് പറഞ്ഞുവരുന്നതും. 

താടിയോടൊപ്പമോ താടിയില്ലാതെയോ ചുണ്ടുകളുടെ അറ്റം വരെ മാത്രം മീശ വെട്ടിനിര്‍ത്തുന്നതാണ് പുരുഷന്മാരുടെ ഒരു പൊതുരീതി. എന്നാല്‍, ഈ മീശ രോമങ്ങളെ വെട്ടി നിര്‍ത്താതെ എണ്ണയിട്ട് നീട്ടിവളര്‍ത്തി അവയുടെ സൌന്ദര്യത്തില്‍ അഭിമാനം കൊള്ളുന്ന ഒരു തലമുറയിലെ ഏറ്റവും ഒടുവിലത്തെ കണ്ണിയെ കുറിച്ചാണ്. അദ്ദേഹത്തിന്‍റെ മീശയുടെ നീളം 35 അടിയാണ് ! 80 കാരനായ രമേഷ് ചന്ദ് കുഷ്വ ആഗ്ര സ്വദേശിയാണ് ആ മീശക്കാരന്‍. 20 വർഷം മുമ്പ് ഒരു പുസ്തകത്തിൽ നീളമുള്ള മീശയുള്ള ഒരാളെ കുറിച്ച് അദ്ദേഹം വായിച്ചു. അന്ന് മുതല്‍ തുടങ്ങിയ മീശ വളര്‍ത്താലാണ് ഇന്ന് 35 അടിവരെ നീണ്ട് കിടക്കുന്നത്. 

Latest Videos

undefined

'ഭയം അരിച്ച് കയറും...'; 12 നീളമുള്ള പടുകൂറ്റന്‍ രാജവെമ്പാലയെ പിടികൂടുന്ന വീഡിയോ

“എന്‍റെ മീശുടെ വളര്‍ച്ച എങ്ങനെ പരിപാലിക്കണമെന്ന് പഠിക്കാൻ ഞാന്‍ വളരെയധികം സമയമെടുത്തു. ഇപ്പോൾ ഞാൻ അത് വളരെ നന്നായി പരിപാലിക്കുന്നു. എനിക്ക് ഒരു മകളുണ്ട്. പക്ഷേ ഞാൻ അവളോടൊപ്പം താമസിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ എന്‍റെ മീശ അപകടത്തിലാകും. അവളുടെ മക്കൾക്ക് എന്‍റെ മീശ ഏതെങ്കിലും വിധത്തിൽ കേടുവരുത്താന്‍ കഴിയും, അത് എനിക്ക് ഏറെ ദുഃഖമായിരിക്കും സമ്മാനിക്കുക." രമേഷ് ചന്ദ് കുഷ്വ പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു. 35 വര്‍ഷം മുമ്പ് മീശ വളര്‍ത്തി തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന് ഭാര്യ നഷ്ടമായി. ഭാര്യ മരിച്ചതിന് പിന്നാലെ താന്‍ മീശയെ കൂടുതല്‍ ഇഷ്ടപ്പെട്ട് തുടങ്ങിയെന്ന് രമേശ് പറയുന്നു. “എന്‍റെ മീശ എന്‍റെ പാഷൻ ആയി. അങ്ങനെ ഞാൻ എന്‍റെ മീശ വെട്ടുന്നത് നിർത്തി, പക്ഷേ അത് ശക്തമാക്കാൻ പ്രയാസമാണ്, അതിനാൽ ഞാൻ ആളുകളോട് ഉപദേശം ചോദിച്ചു. പാൽ, തൈര്, വെണ്ണ, ക്രീം എന്നിവ ശക്തമായി നിലനിർത്താൻ ഉപയോഗിക്കാമെന്ന് ചിലര്‍ എന്നോട് പറഞ്ഞു," ഇന്ന് ആഗ്രയില്‍ അദ്ദേഹം അറിയപ്പെടുന്നതും 'മീശക്കാരന്‍' എന്നാണ്. ഇന്ന് ആഗ്രയിലെത്തുന്ന സന്ദര്‍ശകരില്‍ പലരും രമേശിന്‍റെ  പാൽക്കടയിൽ എത്തുന്നു, മീശക്കാരനൊപ്പം ഒരു സെല്‍ഫിയെടുക്കാനായി. “വിദേശികൾ എന്നെ സ്നേഹിക്കുന്നു. മീശയില്‍ തൊടാൻ ആഗ്രഹിക്കുന്നു. പക്ഷേ, ഞാൻ അവരെ ഒരിക്കലും അതിന് അനുവദിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. 

അന്ന് മാലിന്യം, ഇന്ന് മുന്നൂറ് കോടി; ദിനോസര്‍ അസ്ഥികൂടത്തിന് ലേലത്തില്‍ ലഭിച്ചത് 373 കോടി രൂപ
 

click me!