2018 ൽ കമ്പംമെട്ട് ചേലമൂട് ഭാഗത്ത് പുത്തൻപുരക്കൽ ഓമനയെയും മകൾ ബീനയെയും കുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. ഓമനയുടെ മറ്റൊരു മകളായ വിനീതയുടെ ഭർത്താവാണ് കേസിലെ പ്രതിയായ കണ്ണൻ.
മൂന്നാർ: ഇടുക്കി കമ്പംമേട്ടിൽ ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരിയെയും കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്. തേർഡ് ക്യാമ്പ് സ്വദേശി മൈലാടിയിൽ സുജിൻ എന്ന് വിളിക്കുന്ന കണ്ണനെയാണ് കൊലക്കേസിൽ തൊടുപുഴ അഡിഷണൽ ജില്ലാ ജഡ്ജി പി എൻ സീത ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ആറു ലക്ഷം രൂപ രൂപ പിഴയും ഒടുക്കണം.
2018 ൽ കമ്പംമെട്ട് ചേലമൂട് ഭാഗത്ത് പുത്തൻപുരക്കൽ ഓമനയെയും മകൾ ബീനയെയും കുത്തി കൊലപ്പെടുത്തിയ കേസിലാണ് വിധി. ഓമനയുടെ മറ്റൊരു മകളായ വിനീതയുടെ ഭർത്താവാണ് കേസിലെ പ്രതിയായ കണ്ണൻ. ഭർത്താവിനോട് പിണങ്ങി വീട്ടിൽ നിൽക്കുകയായിരുന്ന വിനീതയെ തിരികെ കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പ്രോസീക്യൂട്ടർ അഡ്വ വി എസ് അഭിലാഷ് ഹാജരായി.
Read More : വാളുകൊണ്ട് വെട്ടി, തോട്ടിൽ മുക്കി കൊന്നു; ചാമക്കാല ശ്രീനാഥ് കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്