യശശ്രീയെ വിവാഹം കഴിച്ച് കർണാടകയിലേക്ക് താമസം മാറ്റാൻ പ്രതി ആഗ്രഹിച്ചിരുന്നു. നിരന്തരമായ ശല്യം കാരണം യശശ്രീ ഇയാളുടെ നമ്പർ ബ്ലോക്ക് ചെയ്തു.
നവി മുംബൈ: മഹാരാഷ്ട്രയിൽ 20കാരിയായ യശശ്രീ ഷിൻഡെയുടെ കൊലപാതകിയെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച നവി മുംബൈയിലെ ഉറാൻ പ്രദേശത്താണ് യശശ്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 5 ദിവസത്തെ തിരച്ചിലിന് ശേഷമാണ് കർണാടകയിലെ ഗുൽബർഗ ജില്ലയിൽ നിന്ന് പ്രതിയായ ദാവൂദ് ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹാഭ്യാർഥന നിരസിച്ചതാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. വളരെ കാലമായി ഇയാൾ യശശ്രീയെ ശല്യം ചെയ്യുന്നു. യശശ്രീയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ദാവൂദ് ഷെയ്‌ക്കിനെതിരെ 2019ൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്ന് ഒന്നര മാസത്തോളം ഇയാൾ ജയിലിൽ കഴിഞ്ഞു.
യശശ്രീയെ വിവാഹം കഴിച്ച് കർണാടകയിലേക്ക് താമസം മാറ്റാൻ പ്രതി ആഗ്രഹിച്ചിരുന്നു. നിരന്തരമായ ശല്യം കാരണം യശശ്രീ ഇയാളുടെ നമ്പർ ബ്ലോക്ക് ചെയ്തു. എന്നാൽ, ദാവൂദ് തൻ്റെ സുഹൃത്തായ മൊഹ്‌സിൻ്റെ ഫോൺ ഉപയോഗിച്ച് സംസാരിക്കാൻ ശ്രമിച്ചിരുന്നു. സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജൂലൈ 22ന് കർണാടക വിട്ട ദാവൂദ് 23ന് നവി മുംബൈയിലെത്തി. അടുത്ത ദിവസം തന്നെ കാണണമെന്ന് യശശ്രീയെ നിർബന്ധിച്ചു. യശശ്രീ ആവശ്യം നിരസിച്ചെതിനെ തുടർന്ന് ദാവൂദ് സ്വകാര്യ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തുടർന്നാണ് യശശ്രീ കാണാമെന്ന് സമ്മതിച്ചത്. പകുതി ദിവസത്തെ അവധിയെടുത്താണ് യശശ്രീ ജുയി നഗർ റെയിൽവേ സ്റ്റേഷന് സമീപം ദാവൂദിനെ കണ്ടുമുട്ടിയത്.
undefined
Read More... വാഹനം ഉരസി, യാത്രക്കാർ തമ്മിൽ വാക്കേറ്റം, ഭർത്താവിനും മക്കൾക്കുമൊപ്പം യാത്ര ചെയ്ത 30കാരി വെടിയേറ്റു മരിച്ചു
തർക്കത്തിനൊടുവിൽ ദാവൂദ് യശശ്രീയെ കുത്തിക്കൊലപ്പെടുത്തി. ശനിയാഴ്ചയാണ് യശശ്രീയുടെ മൃതദേഹം നവി മുംബൈയിലെ ഉറാൻ മേഖലയിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് ദാവൂദ് രണ്ട് കത്തികൾ കൊണ്ടുവന്നിരുന്നതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ഉറാനിൽ നിന്ന് തീവണ്ടി മാർഗം പൻവേലിലേക്കും തുടർന്ന് ബസിൽ കർണാടകയിലേക്കും പോയി. ദാവൂദിൻ്റെ പേരുള്ള രണ്ട് ടാറ്റൂകളാണ് യശശ്രീയുടെ ശരീരത്തിൽ കണ്ടെത്തിയത്. യശശ്രീ സ്വയം ശരീരത്തിൽ പച്ചകുത്തിയതാണോ അതോ ദാവൂദ് നിർബന്ധിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.