ഫീയസ്റ്റയുടെ ഡിക്കി തുറന്നപ്പോള്‍ കണ്ടത് രണ്ട് ചാക്ക്, തുറന്നതോടെ യുവാക്കള്‍ ഓടി, പിടികൂടിയത് 45 കിലോ കഞ്ചാവ് 

By Web Team  |  First Published Feb 4, 2024, 6:29 PM IST

ഓടി രക്ഷപ്പെട്ട രണ്ട് പേർക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് എക്‌സൈസ്.


തിരുവനന്തപുരം: തിരുവനന്തപുരത്തെ അതിര്‍ത്തി പ്രദേശമായ കുന്നത്തുകാലില്‍ വന്‍ കഞ്ചാവ് വേട്ട. ഫോര്‍ഡ് ഫീയസ്റ്റ കാറില്‍ കൊണ്ടുവന്ന 45 കിലോ കഞ്ചാവുമായി കാഞ്ഞിരംപാറ സ്വദേശി വിജിത്ത്, തൊളിക്കോട് സ്വദേശി ഷാന്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി എക്‌സൈസ് അറിയിച്ചു. കാര്‍ തടഞ്ഞ് നിര്‍ത്തി എക്‌സൈസ് പരിശോധന ആരംഭിക്കുന്നതിനിടെ സംഘത്തിലെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്ന് എക്‌സൈസ് അറിയിച്ചു. 

സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, അമരവിള റേഞ്ച് സംഘവും, തിരുവനന്തപുരം ഐ.ബി യൂണിറ്റും ആണ് പരിശോധനയില്‍ പങ്കെടുത്തത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. ജി. രാജേഷ്, എസ്.മധുസൂദനന്‍ നായര്‍, ടി ആര്‍. മുകേഷ് കുമാര്‍, കെ. വി. വിനോദ്, വിനോജ്, പ്രിവന്റീവ് ഓഫീസര്‍മാരായ  ബിജുരാജ്, പ്രകാശ്, ജസ്റ്റിന്‍ രാജ്,  ജയചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിശാഖ്, കൃഷ്ണകുമാര്‍, രജിത്ത്, സുബിന്‍, പി മുഹമ്മദലി, രാജേഷ്, എസ്. ആര്‍. സാജു, ടോമി, എക്‌സൈസ് ഡ്രൈവര്‍ വിനോജ് ഖാന്‍ സേട്ട്, കെ രാജീവ് എന്നിവരും പരിശോധനയുടെ ഭാഗമായെന്ന് എക്‌സൈസ് അറിയിച്ചു. 

Latest Videos

undefined

വീട് കേന്ദ്രമാക്കി ചാരായം വാറ്റ്, കേസ്

മാവേലിക്കര: താമരക്കുളത്ത് വീട് കേന്ദ്രമാക്കി ചാരായം വാറ്റിയവര്‍ക്കെതിരെ കേസ് എടുത്തതായി എക്‌സൈസ്. നൂറനാട് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 80 ലിറ്റര്‍ കോടയും 15 ലിറ്റര്‍ ചാരായവും വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ താമരക്കുളം സ്വദേശി വാസുദേവന്‍, ഭാര്യ നാണികുട്ടിയെയും പ്രതിയാക്കി കേസെടുത്തതായി എക്‌സൈസ് അറിയിച്ചു. പ്രദേശത്ത് ചാരായം വാറ്റ് നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഷാഡോ നിരീക്ഷണത്തില്‍ ആയിരുന്നു വീടും പരിസരവും. നൂറനാട് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ സതീശന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എംകെ ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രവീണ്‍, അനു പ്രകാശ്, അരുണ്‍, അശോകന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ അനിതാകുമാരി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

മദ്യലഹരിയില്‍ അധ്യാപകന്‍ സ്‌കൂളില്‍, വീഡിയോ പകര്‍ത്തി വിദ്യാര്‍ഥികള്‍; സസ്‌പെന്‍ഷന്‍ 
 

tags
click me!