രണ്ട് മാസം മുമ്പ് മൂര്‍ക്കനാട് വച്ച് നടന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണ് ഇരുവിഭാഗം യുവാക്കള്‍ തമ്മിലുള്ള കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ്.
തൃശൂര്‍: ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാലുപേര്‍ കൂടി പൊലീസ് പിടിയില്‍. മൂര്‍ക്കനാട് തച്ചിലേത്ത് വീട്ടില്‍ മനു (20), കരുവന്നൂര്‍ ചെറിയപാലം സ്വദേശികളായ മൂത്തേടത്ത് വീട്ടില്‍ മുഹമ്മദ് റിഹാന്‍, വൈപ്പിന്‍ കാട്ടില്‍ റിസ്വാന്‍ (20), മൂര്‍ക്കനാട് കറത്തുപറമ്പില്‍ ശരണ്‍ (35) എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതി അടക്കം ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പ് വൈകീട്ട് എഴ് മണിയോടെ മൂര്‍ക്കനാട് ആലുംപറമ്പില്‍ വച്ചായിരുന്നു സംഭവം. രണ്ട് മാസം മുമ്പ് മൂര്‍ക്കനാട് വച്ച് നടന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളാണ് ഇരുവിഭാഗം യുവാക്കള്‍ തമ്മിലുള്ള കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
undefined
കത്തിക്കുത്തില്‍ തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ സ്വദേശി അക്ഷയ് (21), ചികില്‍സയിലായിരുന്ന ആനന്ദപുരം പൊന്നയത്ത് സന്തോഷുമാണ് (40) മരിച്ചത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി ഡോക്ടര്‍ നവനീത് ശര്‍മ ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കുഞ്ഞുമൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പൊലീസും സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
ഉത്സവത്തിനിടെ 18കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവമോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി അറസ്റ്റില്‍