ആന്ധ്ര, ഒറീസ, കര്‍ണാടക സംസ്ഥാനങ്ങളിലെ ലഹരി മാഫിയയുമായി നിരന്തര സമ്പര്‍ക്കമുള്ള ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളിലും നര്‍കോട്ടിക് കേസുകളിലും പ്രതികളാണെന്ന് എക്‌സൈസ്.
തൃശൂര്‍: തൃശൂര്‍ കേന്ദ്രീകരിച്ച് നടത്തിയ ലഹരി വേട്ടയില്‍ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പിടികൂടിയെന്ന് എക്‌സൈസ്. ആലുവ കടങ്ങല്ലൂര്‍ സ്വദേശികളായ നിധിന്‍ ജേക്കബ് (26), വിഷ്ണു കെ ദാസ് (26), പാലറ സ്വദേശി മുഹമ്മദ് ഷാഫി (25) എന്നിവരെയാണ് പിടികൂടിയത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ അസി. എക്സൈസ് കമ്മീഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി കടത്ത് സംഘത്തെ അതിസാഹസികമായി പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു.
മയക്കുമരുന്നുമായി ഇന്നോവ കാറില്‍ വന്ന സംഘം കുതിരന്‍ ഭാഗത്തു വച്ചു എക്‌സൈസ് സംഘത്തെ കണ്ട് വെട്ടി തിരിഞ്ഞ് പഴയന്നൂര്‍ ഭാഗത്തേക്ക് ഓടിച്ചു പോയി. വിവരം അറിഞ്ഞു പഴയന്നൂര്‍ എക്‌സൈസ് റേഞ്ച് സംഘവും തൃശൂര്‍ സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടറുടെ സംഘവും സ്റ്റേറ്റ് സ്‌ക്വാഡിനൊപ്പം ചേര്‍ന്ന് ഇന്നോവ തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുത്തു. കാര്‍ പരിശോധിച്ചപ്പോഴാണ് ഡാഷ് ബോര്‍ഡില്‍ സ്റ്റീരിയോയുടെ ഉള്‍ഭാഗത്തായി ഒളിപ്പിച്ചു വച്ചിരുന്ന 100 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെടുത്തത്. ആന്ധ്ര, ഒറീസ, കര്‍ണാടക സംസ്ഥാനങ്ങളിലെ ലഹരി മാഫിയയുമായി നിരന്തര സമ്പര്‍ക്കമുള്ള ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളിലും നര്‍കോട്ടിക് കേസുകളിലും പ്രതികളാണെന്ന് എക്‌സൈസ് അറിയിച്ചു. ചാവക്കാട് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
undefined
പരിശോധന സംഘത്തില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിലെ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി.കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ടി.ആര്‍.മുകേഷ് കുമാര്‍, ആര്‍.ജി.രാജേഷ്, കെ.വി.വിനോദ്, എസ്. മധുസൂദനന്‍ നായര്‍, പ്രിവന്റിവ് ഓഫീസര്‍ എസ്. ജി.സുനില്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.എം അരുണ്‍ കുമാര്‍, ബസന്ത് കുമാര്‍, രജിത്. ആര്‍.നായര്‍, മുഹമ്മദ് അലി, വിശാഖ്, രജിത്ത്, ടോമി എക്സൈസ് ഡ്രൈവര്‍മാരായ രാജീവ്, വിനോജ് ഖാന്‍ സേട്ട് എന്നിവരും തൃശൂര്‍ എക്‌സൈസ് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എന്‍ സുദര്‍ശന കുമാര്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സോണി കെ ദേവസ്സി, സീനിയര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.എസ് സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ അഫ്സല്‍, എക്‌സൈസ് ഡ്രൈവര്‍ സംഗീത് എന്നിവരും പഴയന്നൂര്‍ എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍മാരായ രതീഷ്, ബിനോയി, സിവില്‍ എക്‌സൈസ് ഓഫീസര്‍ രതീഷ് കുമാര്‍ എന്നിവരും പങ്കെടുത്തെന്ന് എക്‌സൈസ് അറിയിച്ചു.
ആര്‍എസ്എസ് നേതാവിനെയും ദത്തുപുത്രിയെയും കൊന്നത് മകന്‍, അറസ്റ്റ്; 'കാരണം കേട്ട് ഞെട്ടി കുടുംബം'