കൊറിയര്‍ സര്‍വ്വീസ് വഴി 400 കിലോ ഹാന്‍സ് കടത്ത്; യുവാക്കള്‍ അറസ്റ്റില്‍

By Web TeamFirst Published Dec 13, 2023, 10:59 AM IST
Highlights

കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ സുകേഷ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കണ്ണൂര്‍: തലശേരിയില്‍ 15,300 പാക്കറ്റുകളിലായി 400 കിലോ ഹാന്‍സ് പിടികൂടിയതായി എക്‌സൈസ്. ഫരീദാബാദില്‍ നിന്നും കൊറിയര്‍ സര്‍വ്വീസ് വഴി അയച്ച ഹാന്‍സാണ് എക്‌സൈസ് പിടികൂടിയത്. സംഭവത്തില്‍ ഇല്ലിക്കുന്ന് സ്വദേശികളായ റഷ്ബാന്‍, മുഹമ്മദ് സഫ്വാന്‍, സമീര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇല്ലിക്കുന്ന് ബദരിയ മസ്ജിദിന് സമീപം വാടക വീട്ടില്‍ നിന്നാണ് ഹാന്‍സ് പിടികൂടിയത്. കണ്ണൂര്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ സുകേഷ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിപണിയില്‍ ഏഴ് ലക്ഷം രൂപയോളം വില വരുന്ന ഹാന്‍സാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. 

കൂത്തുപറമ്പ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജേഷ് എ.കെയുടെ നേതൃത്തിലുള്ള സംഘവും കണ്ണൂര്‍ ഐബി ഇന്‍സ്‌പെക്ടര്‍ പ്രമോദ് കെ പിയുടെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ ഐ.ബി പ്രിവന്റീവ് ഓഫീസര്‍മാരായ സുകേഷ് കുമാര്‍ വണ്ടിചാലില്‍, അബ്ദുള്‍ നിസാര്‍, സുധീര്‍, ഷാജി സി പി, ഷജിത്ത് എന്നിവരും കൂത്തുപറമ്പ് സര്‍ക്കിളിലെ പ്രിവന്റ്‌റീവ് ഓഫീസര്‍മാരായ പ്രമോദന്‍ പി, ഷാജി. യു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് കോട്ടായി, വിഷ്ണു എന്‍.സി, ബിനീഷ്. എ. എം, ജിജീഷ് ചെറുവായി, ഡ്രൈവര്‍ ലതീഷ് ചന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു. 

Latest Videos


സ്‌കൂട്ടറില്‍ കറങ്ങി 'ജവാന്‍' ഷജീറിന്റെ മദ്യക്കച്ചവടം; വീണ്ടും പിടിയില്‍

ആലപ്പുഴ: അനധികൃത മദ്യക്കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് പിടിയില്‍. വള്ളികുന്നം സ്വദേശി ഷജീറിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ജവാന്‍ ഷജീര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇയാളെ മദ്യം കടത്തിക്കൊണ്ടു വന്ന സ്‌കൂട്ടര്‍ സഹിതമാണ് എക്സൈസ് പിടികൂടിയത്. മുന്‍പും അനധികൃത മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട് ഇയാളെ എക്സൈസ് പിടികൂടിയിട്ടുണ്ട്. നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ബി.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷജീറിനെ അറസ്റ്റ് ചെയ്തത്. പരിശോധന സംഘത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍, പ്രകാശ്, അനു, പ്രവീണ്‍ എന്നിവരും പങ്കെടുത്തു.

പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊല: പ്രതിയെ ആക്രമിക്കാൻ ശ്രമിച്ച 11 പേർക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ് 

 

tags
click me!