ഒന്നാം പ്രതിയായ മൈലോട് ഇടവക വികാരി റോബിൻസൺ കഴിഞ്ഞ 24ന് തിരിച്ചെന്തൂർ കോടതിയിൽ കീഴടങ്ങിയിരുന്നു.
തിരുവനന്തപുരം: കന്യാകുമാരി ജില്ലയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ജീവനക്കാരനെ ഇടവക വികാരിയുടെ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടാംപ്രതി ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേഷ് ബാബു നാഗപട്ടണം കോടതിയിൽ കീഴടങ്ങി. തിങ്കൾ ചന്തയ്ക്ക് സമീപത്തെ പള്ളിയിലാണ് സംഭവം നടന്നത്. ട്രാൻസ്പോർട്ട് ജീവനക്കാരൻ സേവ്യർ കുമാറിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം നടക്കവേയാണ് രണ്ടാംപ്രതിയും ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേഷ് ബാബു നാഗപട്ടണം കോടതിയിൽ കീഴടങ്ങിയത്.
ഒന്നാം പ്രതിയായ മൈലോട് ഇടവക വികാരി റോബിൻസൺ കഴിഞ്ഞ 24ന് തിരിച്ചെന്തൂർ കോടതിയിൽ കീഴടങ്ങിയിരുന്നു. ഇടവകയിലെ വരവ് ചെലവ് കണക്കുകളിൽ തിരിമറി നടക്കുന്നതായി ആരോപണം ഉന്നയിച്ചിരുന്ന ഇടവക അംഗം സേവ്യർ കുമാറിനെ മരണത്തിന മുമ്പുള്ള ദിവസങ്ങളിൽ രമേഷ് ബാബു ഫോണിൽ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖകൾ പുറത്തുവന്നിരുന്നു. ഇടവക വികാരി ഉൾപ്പെടെ 15 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
undefined
ഒന്നാം പ്രതിയായ വികാരി റോബിസൺ തിരിച്ചെന്തൂർ കോടതിയിലും രണ്ടാം പ്രതി ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേഷ് നാഗപട്ടണം കോടതിയിലുമാണ് കീഴടങ്ങിയത്. അഞ്ചു പ്രത്യേക സംഘങ്ങലായി പൊലീസ് പ്രതിക്കായി തെരച്ചിൽ നടത്തുന്നതിനിടയാണ് ഡി എം കെ നേതാവ് കോടതിയിൽ കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് രമേഷ് ബാബുവിന്റെ പേരിൽ പൊലീസ് കേസെടുത്തതോടെ രമേഷ് ബാബുവിന്റെ പാർട്ടി അംഗത്വവും പദവികളും താൽക്കാലികമായി റദ്ദാക്കിയിരുന്നു.
Read More : പിട്ടാപ്പിള്ളിൽ നിന്ന് 66,500 രൂപയുടെ ടിവി വാങ്ങി, 10 മാസം കൊണ്ട് കേടായി, മാറ്റിക്കൊടുത്തില്ല; പണികിട്ടി!