വനിതാ തടവുകാർ ഗർഭിണികളാകുന്നു, പുരുഷ ജീവനക്കാരെ വിലക്കണം, ഞെട്ടിക്കുന്ന റിപ്പോർട്ടുമായി അമിക്കസ് ക്യൂറി

By Web TeamFirst Published Feb 9, 2024, 7:17 AM IST
Highlights

തടവുകാരെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് പുരുഷ ജീവനക്കാരെ വിലക്കണമെന്ന് അമിക്കസ് ക്യൂറി നിർദേശിച്ചു. വ്യാഴാഴ്ചയാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ജയിലുകളിൽ കഴിയുന്ന വനിതാ തടവുകാർ ഗർഭിണികളാകുന്നുവെന്ന് റിപ്പോർട്ട്. ജയിലുകളിൽ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും അമിക്കസ് ക്യൂറി കൽക്കട്ട ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറി. സംസ്ഥാനത്തെ ജയിൽ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് അമിക്കസ് ക്യൂറി ഇക്കാര്യം അറിയിച്ചത്. തടവുകാരെ പാർപ്പിച്ചിരിക്കുന്ന സ്ഥലത്ത് പുരുഷ ജീവനക്കാരെ വിലക്കണമെന്ന് അമിക്കസ് ക്യൂറി നിർദേശിച്ചു.

വ്യാഴാഴ്ചയാണ് അമിക്കസ് ക്യൂറി വനിത തടവുകാരെ പാർപ്പിച്ച ഇടങ്ങളിൽ പുരുഷ ജീവനക്കാരെ വിലക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകിയത്. വനിതാ തടവുകാർ ഗർഭിണികൾ ആയ കാലഘട്ടത്തേക്കുറിച്ചും ഗർഭിണികളായത് എങ്ങനെയാണെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വിശദമാക്കിയിട്ടില്ല. ഡിവിഷൻ ബെഞ്ച് റിപ്പോർട്ട് തിങ്കളാഴ്ച പരിഗണിക്കും. വനിതാ തടവുകാരെ ജയിലുകളിലേക്ക് അയയ്ക്കുന്നിന് മുൻപ് അവർ ഗർഭിണിയാണോയെന്ന പരിശോധന നടത്തണമെന്നുള്ള നിർദ്ദേശം റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്നുണ്ട്. വനിതാ ജയിലിനുള്ളിൽ 15 കുട്ടികളെ കണ്ടെത്തിയെന്നും ഇതിൽ 10 ആൺകുട്ടികളും 5 പെൺകുട്ടികളുമാണ് ഉള്ളത്. അലിപൂരിലെ വനിതാ ജയിലനുള്ളിലാണ് 15 കുട്ടികളെ അമിക്കസ് ക്യൂറി കണ്ടെത്തിയത്.

Latest Videos

തടവുകാരുമായി സംസാരിച്ചതിന്റെ വെളിച്ചത്തിൽ പല തടവുകാരും ജയിലിനുള്ളിൽ തന്നെയാണ് കുട്ടികൾക്ക് ജന്മം നൽകിയത്. ജയിലില്‍ പ്രാഥമിക ആരോഗ്യ സംവിധാനങ്ങളിലെ പോരായ്മയും റിപ്പോർട്ട് വിശദമാക്കുന്നു. വനതി തടവുകാരുടെ എണ്ണം ജയിലുകളിൽ വർധിക്കുന്നതും റിപ്പോർട്ട് വിശദമാക്കുന്നുണ്ട്. ഡം ഡമ്മിലെ വനിതാ ജയിലിനുള്ളിൽ 400 വനിതാ തടവുകാരാണ് താമസിക്കുന്നത്. ഇതിനിടയിൽ 90ഓളം തടവുകാരെ അലിപൂരിൽ നിന്ന് ഡംഡമ്മിലേക്ക് എത്തിച്ചതായും റിപ്പോർട്ട് വിശദമാക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!