റിയൽ എസ്റ്റേറ്റ് ബിസിനസ് ആവശ്യത്തിനായിരുന്നു പണം കൊണ്ടുപോയതെന്ന് കോയമ്പത്തൂർ സ്വദേശികൾ മൊഴി നൽകി.പണത്തിന്‍റെ സ്രോതസിനെ കുറിച്ചും പെലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്
പാലക്കാട്: പാലക്കാട് വല്ലപ്പുഴയിൽ കാർ പിന്തുടർന്ന് ലക്ഷങ്ങളുടെ കവർച്ച. കോയമ്പത്തൂർ സ്വദേശികളാണ് കവര്‍ച്ചയ്ക്കിരയായത്. കാറും കാറിൽ ഉണ്ടായിരുന്ന 45 ലക്ഷം രൂപയും തട്ടിയെടുത്തു. ഇന്നലെ രാവിലെയാണ് പാലക്കാട് വല്ലപ്പുഴക്കടുത്ത് ചൂരക്കോട് സിനിമ സ്റ്റൈലിലുള്ള കവർച്ച നടന്നത്. കോയമ്പത്തൂർ സ്വദേശികൾ സഞ്ചരിച്ച മാരുതി വാഗൺ ആർ കാർ ഒരു സംഘം പിന്തുടർന്ന് തടഞ്ഞു. തുടര്‍ന്ന് യാത്രക്കാരെ ബലമായി പുറത്തേക്ക് വലിച്ചിറക്കി. പിന്നീട് പണം അടങ്ങിയ കാറുമായി അക്രമി സംഘം കടന്നുകളഞ്ഞു.സംഭവത്തില്‍ കോയമ്പത്തൂർ സ്വദേശികൾ പട്ടാമ്പി പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉച്ചയോടെ കാര്‍ കണ്ടെത്തുകയായിരുന്നു.
ചൂരക്കോട് നിന്നും എട്ട് കിലോമീറ്റർ മാറി പോക്കു പടിയിലാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിവിധ ഇടങ്ങളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഈ ദൃശ്യങ്ങളിൽ ഒരു നീല ഇന്നോവ കാറിലാണ് ആക്രമികൾ സഞ്ചരിച്ചതെന്ന് വ്യക്തമായി. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസിന്‍റെ അന്വേഷണം. പ്രതികൾ സംസ്ഥാനം വിട്ടിരിക്കാമെന്നാണ് പൊലീസ് നിഗമനം. റിയൽ എസ്റ്റേറ്റ് ബിസിനസ് ആവശ്യത്തിനായിരുന്നു പണം കൊണ്ടുപോയതെന്ന് കോയമ്പത്തൂർ സ്വദേശികൾ മൊഴി നൽകി.പണത്തിന്‍റെ സ്രോതസിനെ കുറിച്ചും പെലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
undefined