നഗൗറിൽ ഭാര്യയോട് ക്രൂരത, ബൈക്കിന് പിന്നില്‍ കെട്ടി വലിച്ചുകൊണ്ടുപോയി ഭർത്താവ്, ഒരു മാസത്തിന് ശേഷം പിടിയിൽ

By Web Team  |  First Published Aug 13, 2024, 6:16 PM IST

ആറ് മാസം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. നിരന്തരം പീഡിപ്പിച്ചിട്ടും യുവതി പരാതിപ്പെട്ടിരുന്നില്ല

Rajasthan man arrested for tying wife to motorcycle, dragging her around village

ജയ്പൂ‍ർ: രാജസ്ഥാനിലെ നഗൗർ ജില്ലയിൽ ഭാര്യയെ ബൈക്കിന് പിന്നില്‍ കെട്ടി വലിച്ചുകൊണ്ടുപോയ യുവാവ് അറസ്റ്റിൽ. ഒരു മാസം മുന്‍പ് നടന്ന ക്രൂരതയുടെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് പ്രതി പിടിയിലായത്. പ്രതി പ്രേമറാവു മേഘ് വാളിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കോടതിയിൽ ഹാജരാക്കും. ആറ് മാസം മുന്‍പാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. നിരന്തരം പീഡിപ്പിച്ചിട്ടും യുവതി പരാതിപ്പെട്ടിരുന്നില്ല. ദൃശ്യങ്ങള്‍ കണ്ട് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

എൻഐആർഎഫ് റാങ്കിംഗിൽ തിളങ്ങി കേരളം, സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി; കേരള 9, കുസാറ്റ് 10, എംജി 11-ാം റാങ്കിലും

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image