ബൈക്ക് നമ്പർ കെ.എൽ 65 ജി 4755, വരവ് കർണാടകയിൽ നിന്ന്, കാത്ത് നിന്ന് പൊലീസ് സംഘം; പിടികൂടിയത് 830 ഗ്രാം കഞ്ചാവ്

By Web Team  |  First Published May 11, 2024, 9:18 PM IST

830 ഗ്രാം കഞ്ചാവുമായി പുല്‍പള്ളി സബ് ഇന്‍സ്‌പെക്ടര്‍ എച്ച്. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്.


സുല്‍ത്താന്‍ ബത്തേരി: പുല്‍പള്ളിയില്‍ കഞ്ചാവുമായി യുവാക്കള്‍ പൊലീസിന്റെ പിടിയില്‍. മലപ്പുറം കൊണ്ടോട്ടി പുതിയന്‍പറമ്പ് കണിച്ചിറോട് വീട്ടില്‍ ഇ. മുഹമ്മദ് ഷംനാദ് (40), ചെമ്മാട് കുറ്റൂര്‍ മണക്കടവന്‍ വീട്ടില്‍ എം.കെ. ലത്തീഫ് (37) എന്നിവരെയാണ് 830 ഗ്രാം കഞ്ചാവുമായി പുല്‍പള്ളി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എച്ച്. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പെരിക്കല്ലൂര്‍കടവില്‍ നിന്ന് ശനിയാഴ്ച രാവിലെയാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. 

കര്‍ണാടകയില്‍ നിന്നും കെ.എല്‍ 65 ജി 4755 ബൈക്കില്‍ വില്‍പ്പനക്കായി കടത്തുകയായിരുന്ന കഞ്ചാവാണ് ഇരുവരില്‍ നിന്നും പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അസി. സബ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജീഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Latest Videos

undefined

ആലപ്പുഴയില്‍ വന്‍ ചാരായ വേട്ട;  ഒരാള്‍ പിടിയില്‍

ആലപ്പുഴ: അര്‍ത്തുങ്കല്‍ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 20 ലിറ്റര്‍ ചാരായവും, 150 ലിറ്റര്‍ കോടയും, വാറ്റ് ഉപകരണങ്ങളും പിടികൂടിയെന്ന് എക്സൈസ്. സംഭവത്തില്‍ അര്‍ത്തുങ്കല്‍ സ്വദേശി ജോണ്‍ ജോസ് എന്ന യുവാവിനെ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തു. ആലപ്പുഴ എക്സൈസ് ഐബി വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

ചേര്‍ത്തല സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ടി ഷാജിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആലപ്പുഴ എക്സൈസ് ഇന്റലിജന്‍സ് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ റോയി ജേക്കബ്, ചേര്‍ത്തല എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് അനിലാല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോണ്‍സണ്‍ ജേക്കബ്, മോബി വര്‍ഗീസ്, സാജന്‍ ജോസഫ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ശ്രീജ, ഡ്രൈവര്‍ രെജിത് കുമാര്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. 

കുട്ടനാട് കൈനകരിയില്‍ നടത്തിയ പരിശോധനയില്‍ 55 ലിറ്റര്‍ ചാരായവും, 85 ലിറ്റര്‍ കോടയും, വാറ്റ് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തെന്നും എക്സൈസ് അറിയിച്ചു. പ്രദീപ് എന്നയാളുടെ വീട്ടില്‍ നിന്നാണ് ചാരായവും കോടയും പിടിച്ചെടുത്തത്. ഇയാള്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെന്നും അന്വേഷണം തുടരുകയാണെന്നും എക്സൈസ് അറിയിച്ചു. 

വാഹനാപകടം: റോഡിലേക്ക് തെറിച്ചു വീണ പെട്ടികളില്‍ ഏഴു കോടി രൂപ, പിടിച്ചെടുത്ത് പൊലീസ് 

 

tags
click me!