ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇഡിയും ക്രൈം ബ്രാഞ്ചുമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.
തൃശൂര്‍: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ താത്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ നടപടി തേഡ് അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു. ഇതോടെ ഹൈറിച്ചിന്റെയും ഹൈറിച്ച് മുതലാളിമാരുടെയും സ്വത്തുക്കള്‍ കലക്ടറുടെ കൈവശത്തിലാകും. ഏകദേശം ഇരുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക.
ഈ തട്ടിപ്പ് കേസില്‍ കൂടുതല്‍ പരാതിക്കാര്‍ ഉണ്ടാകുന്നത് തടയാനാണ് ഹൈറിച്ച് തട്ടിപ്പുകാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. എന്നാല്‍ കോടതി ഇത് മണിച്ചെയിന്‍ തട്ടിപ്പാണെന്ന് സ്ഥിരീകരിച്ചതോടെ സി.ബി.ഐക്ക് മുന്നില്‍ കൂടുതല്‍ പരാതിക്കാര്‍ വരാനാണ് സാധ്യത. ജില്ലാ കളക്ടറുടെ സമയബന്ധിതമായ ഇടപെടലാണ് ബഡ്‌സ് ആക്ട് അനുസരിച്ച്പ്രതികളുടെ സ്വത്ത് കണ്ട് കെട്ടിയ നടപടി സ്ഥിരപ്പെടുത്തിയത്. പബ്ലിക് പ്രോസിക്യുട്ടറും കേസ് നടത്തുന്നതില്‍ വിജയിച്ചു. കേരളത്തില്‍ ബഡ്‌സ് ആക്ട് അനുസരിച്ച് സ്വത്ത് കണ്ടുകെട്ടിയ നടപടി സ്ഥിരപ്പെടുത്തിയ ആദ്യ കേസാണിത്.
undefined
ഡിജിപിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇഡിയും ക്രൈം ബ്രാഞ്ചുമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ചിൻെറ സാമ്പത്തിക അന്വേഷണ വിഭാഗമാണ് കേസുകള്‍ അന്വേഷിക്കുന്നത്. ആകെ 750 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പൊലിസിൻെറ പ്രാഥമിക നിഗമനം. ഓരോ ദിവസവും കേസുകള്‍ കൂടി വരികയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നാണായിരുന്നു ശുപാർശ. ഈ ശുപാർശ പ്രകാരം ഉത്തരവിറക്കിയ ആഭ്യന്തരവകുപ്പ് പേർഫോമ റിപ്പോർട്ട് ഉള്‍പ്പെടെ ഉടൻ കേന്ദ്ര സർക്കാരിന് കൈമാറാൻ ഡിജിപിക്ക് നിർദ്ദേശം നൽകി.
Read More : പ്രജ്വൽ രേവണ്ണക്കെതിരായ അശ്ലീല വീഡിയോ വിവാദം; ബംഗാളില്‍ ബിജെപിക്കെതിരെ ആയുധമാക്കി തൃണമൂല്‍ കോണ്‍ഗ്രസ്