പൊതുനിരത്തിൽ പോരടിച്ച് 'കുടജാദ്രിയും ഖസർമുല്ല'യും, ഒടുവിൽ ലൈസൻസ് റദ്ദാക്കി ആർടിഒ

By Web Team  |  First Published Feb 11, 2024, 8:40 AM IST

കണ്ണൂർ, കൂത്തുപറമ്പ് റൂട്ടിൽ ഓടുന്ന കുടജാദ്രി, ഖസർമുല്ല എന്നീ പേരുകളുള്ള രണ്ട് സ്വകാര്യ ബസുകൾ തമ്മിലായിരുന്നു മൽസര ഓട്ടം


കണ്ണൂർ: കണ്ണൂരിൽ ബസുകളുടെ മൽസര ഓട്ടത്തിന് എതിരെ നടപടി എടുത്ത് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരുടെ പരാതിയിൽ ഒരു ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത് ചൂണ്ടിക്കാട്ടിയാണ് നടപടി. ഈ മാസം അഞ്ചാം തീയതി ആണ് സംഭവം. കണ്ണൂർ, കൂത്തുപറമ്പ് റൂട്ടിൽ ഓടുന്ന കുടജാദ്രി, ഖസർമുല്ല എന്നീ പേരുകളുള്ള രണ്ട് സ്വകാര്യ ബസുകൾ തമ്മിലായിരുന്നു മൽസര ഓട്ടം.

കായലോട് , പാനുണ്ട റോഡിൽ കുടജാദ്രി എന്ന ബസ്സിൽ നിന്ന് യാത്രക്കാർ ഇറങ്ങുമ്പോൾ മറികടക്കാനായി പിന്നാലെ വന്ന ബസ് ഇടത് വശത്ത് കൂടി അപകടകരമായ രീതിയിൽ ഓടിച്ച് പോവുകയായിരുന്നു. രണ്ട് യാത്രക്കാരും രണ്ട് ബസുകൾക്ക് ഇടയിലാകുന്ന അവസ്ഥയിലായിരുന്നു ഈ മത്സര ഓട്ടം. പിന്നാലെ യാത്രക്കാർ മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകുകയായിരുന്നു.

Latest Videos

undefined

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ എൻഫോഴ്സ്മെൻ്റ് ആർടിഒ മുജീബ് സിയു ആണ് ഖസർമുല്ല ബസിൻ്റെ ഡ്രൈവർ അർജുൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തത്. ഇനി കുറ്റം ആവർത്തിച്ചാൽ ബസിൻ്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കും എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
ഇത്തരം സംഭവങ്ങൾക്ക് എതിരെ കൂടുതൽ പരിശോധന ഉണ്ടാകും എന്നും കണ്ണൂർ എൻഫോഴ്സ്മെൻ്റ് ആർടിഒ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!