പൊന്നാനിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടിയിലായത് ലഹരി സംഘത്തിലെ പ്രധാനികള്‍

By Web Team  |  First Published Feb 20, 2024, 7:36 PM IST

മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്‌സൈസ്.


മലപ്പുറം: പൊന്നാനിയില്‍ 305 ഗ്രാം മെത്താംഫിറ്റമിന്‍ സഹിതം രണ്ടു യുവാക്കളെ പിടികൂടിയെന്ന് എക്‌സൈസ്. 
പൊന്നാനി മാറഞ്ചേരി സ്വദേശി മുഹമ്മദ് ബഷീര്‍, പട്ടാമ്പി എറവക്കാട് സ്വദേശി സാബിര്‍ എന്നിവരെയാണ് പൊന്നാനി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് ജി അരവിന്ദ് അറസ്റ്റ് ചെയ്തത്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ രാസലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്‌സൈസ് അറിയിച്ചു. 

കാളികാവ് റേഞ്ച് ഇന്‍സ്പെക്ടര്‍ നൗഫല്‍ ശേഖരിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും, മലപ്പുറം ഐബിയും, പൊന്നാനി സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.
പരിശോധന സംഘത്തില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍മാരായ നൗഫല്‍ എന്‍, ഷിജു മോന്‍ ടി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) ശ്രീകുമാര്‍ സി, മുരുകന്‍, പ്രിവന്റ്റീവ് ഓഫീസര്‍ (ഗ്രേഡ്) പ്രമോദ് പി. പി, ഗിരീഷ് ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍ അഖില്‍ദാസ് ഇ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ജ്യോതി, എക്‌സൈസ് ഡ്രൈവര്‍ പ്രമോദ് എന്നിവരും പങ്കെടുത്തു.

Latest Videos

undefined

ട്രെയിനില്‍ കഞ്ചാവ് കടത്ത്; പിടിച്ചെടുത്തത് 20 കിലോ

ആലപ്പുഴ: ആലപ്പുഴ എക്‌സൈസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് പാര്‍ട്ടിയുമായി ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ 19 .905 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ധന്‍ബാദ് -ആലപ്പുഴ എക്‌സ്പ്രസ് ട്രെയിനില്‍ ജനറല്‍ ബോഗിയില്‍ നിന്നും രണ്ട് ബാഗുകളില്‍ 12 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് കസ്റ്റഡിയിലെടുത്തത്. 

പരിശോധന സംഘത്തില്‍ ആലപ്പുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ പി.എസ്, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഓമനക്കുട്ടന്‍പിള്ള, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ജാനകി രാമന്‍, കോണ്‍സ്റ്റബിള്‍ ടി.സി.ഗിരീഷ്, ആലപ്പുഴ ഐബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് റോയ് ജേക്കബ്,  അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മധു എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിജയകുമാര്‍ പി, വര്‍ഗീസ് പയസ്, ഗോപീ കൃഷ്ണന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ജൂലിയറ്റ് ടി.ആര്‍, ഡ്രൈവര്‍ ഒസ്‌ബെര്‍ട്ട് ജോസ് എന്നിവരും ഉള്‍പ്പെട്ടിരുന്നു.

'ഒഴിവാക്കണമെന്ന് വളരെ നേരത്തെ ആവശ്യപ്പെട്ടതാണ്'; പദവികള്‍ ഒഴിഞ്ഞ് ബിജു പ്രഭാകര്‍ 
 

tags
click me!