'ഓസ്ട്രേലിയയിൽ ജോലിക്ക് 7 ലക്ഷം വരെ'! കോടികള്‍ തട്ടി അച്ഛനും മകനും, ആഡംബര വാഹനങ്ങളടക്കം പിടിച്ചെടുത്ത് പൊലീസ്

By Web Team  |  First Published Sep 24, 2023, 10:10 PM IST

ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ പ്രതിയുടെ വീട്ടില്‍ നിന്ന്  ആഡംബര കാറുകൾ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.

police seized several vehicles including luxury ppp cars from the house of the accused who was offered a job in Australia

കൊച്ചി: ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്തു കോടികള്‍ തട്ടിയ പ്രതിയുടെ വീട്ടില്‍ നിന്ന്  ആഡംബര കാറുകൾ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. പെരുമ്പാവൂര്‍ സ്വദേശി എംആര്‍ രാജേഷിന്‍റെ വീട്ടില്‍നിന്നാണ്  ലക്ഷക്കണക്കിന് രൂപ വിലവരുന്ന  വാഹനങ്ങള് പിടിച്ചെടുത്തത്.

ആലപ്പുഴ അരൂരില്‍ ഹാജിയാന്‍ ഇന്ർറര്നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ സ്ഥാനം തുടങ്ങിയാണ് നിരവധ പേരെ എം ആര് രാജേഷ് വഞ്ചിച്ചത്.മകന്‍അക്ഷയ് രാജേഷും കേസില്‍ പ്രതിയാണ്. പെരുന്പാവുരിലെ വീട്ടിലെത്തിയ പൊലീസിന് ലഭിച്ചത് ആഢംബര കാറുകൾ ഉള്‍പ്പെടെ നിരവധി വാഹനങ്ങൾ. ഒരു ബൈക്ക്, രണ്ട് സ്കൂട്ടര്‍, ഓട്ടോറിക്ഷ എന്നിവയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും. 

Latest Videos

ഉദ്യോഗാർഥികളുടെ ഒട്ടേറെ രേഖകള്‍, സാന്പത്തിക ഇടപാടുകളുടെ രേഖകള്‍, എന്നിവയും കണ്ടെടുത്തു. രാജേഷിനെ കസ്റ്റഡിയില്‍  വിശദമായി ചോദ്യം ചെയ്ത ശേഷമായിരുന്നു വീട്ടിലെ റെയ്ഡ്. അച്ഛനെയും മകനെയും തട്ടിപ്പ് കേസില്‍ പിടികൂടിയതോടെ നിരവധി പേര് പരാതികളുമാിയ പൊലീസിന് മുന്നിലെത്തുന്നുണ്ട്. ഒരു വർഷം മുമ്പാണ് ഇവർ വാടക കെട്ടിടത്തിൽ ഓഫീസ് തുറന്നത്. 

Read more: വിമാനത്താവളത്തില്‍ പരിശോധനയില്‍ സംശയം തോന്നി; ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണവുമായി പ്രവാസി പിടിയില്‍

ഓസ്ട്രേലിയയിലെ മക്ഡോണാൾഡ്സ് റസ്റ്റോറന്റിൽ ജോലി വാഗ്ദാനം ചെയ്ത് ഒരോ  ഉദ്യോഗാർത്ഥിയിൽ നിന്ന്  7 ലക്ഷവും രൂപ വരെ തട്ടിയെടുത്തു.  ജോലി ലഭിക്കാതായതോടെ 22 പേർ അരൂർ പോലീസിനെ സമീപിക്കുകയായിരുന്നു. നെടുമ്പാശ്ശേരിയിൽ സേഫ് ഗാർഡ് എന്ന സ്ഥാപനം നടത്തിയും പ്രതികൾ നിരവധിപേരെ കബളിപ്പിച്ചിട്ടുണ്ട്. ചെറുതുരുത്തി, ചോറ്റാനിക്കര, കളമശ്ശേരി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ ഇവർക്കെതിരെ കേസുകളുണ്ട്. 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image