പെട്രോൾ പമ്പിൽ ബഹളമുണ്ടാക്കിയ യുവാവിനെ പൊലീസ് മേധാവി മൈക്കൽ പിറ്റ് കസ്റ്റഡിയിലെടുത്തിരുന്നു
ആർക്കൻസാസ്: പെട്രോൾ പമ്പിൽ ബഹളമുണ്ടാക്കിയ ആളെ പിടികൂടി പൊലീസ് ജീപ്പിൽ കൊണ്ടുപോകുന്നതിനിടെ പുറത്തിറക്കി മർദ്ദിച്ച പൊലീസ് മേധാവിക്കെതിരെ കേസ്. യുവാവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന് കാണിച്ച് പൊലീസ് മേധാവിയെ കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. 2023 ഒക്ടോബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. അമേരിക്കയിലെ ആർക്കൻസാസിലെ യുഡോറയിലാണ് സംഭവം.
പെട്രോൾ പമ്പിൽ ബഹളമുണ്ടാക്കിയ യുവാവിനെ പൊലീസ് മേധാവി മൈക്കൽ പിറ്റ് കസ്റ്റഡിയിലെടുത്തിരുന്നു. ക്ഷുഭിതനായ പൊലീസ് മേധാവി യുവാവിനെ പൊലീസ് വാഹനത്തിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് മർദ്ദിച്ചുവെന്നാണ് പരാതി. 45കാരനായ മൈക്കൽ പിറ്റ്സ് അനധികൃതമായാണ് ജോൺ ഹിൽ ജൂനിയറെന്ന യുവാവിനെ കസ്റ്റഡിയിലെടുത്തതെന്നും സ്റ്റേഷനിലെത്തിക്കും മുന്‍പ് മർദ്ദിച്ചതായും വഴിയിൽ തള്ളിയതായുമാണ് പരാതിയേ തുടർന്ന് നടന്ന അന്വഷണത്തിൽ വ്യക്തമായത്. ഇതോടെയാണ് പൊലീസ് മേധാവിയെ പദവയിൽ നിന്ന് പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് തട്ടിക്കൊണ്ടു പോകലിന് കേസ് എടുത്തത്. ക്രൂരമായ മർദ്ദിക്കുമെന്ന് വ്യക്തമാക്കിയാണ് പൊലീസ് മേധാവി കസ്റ്റഡിയിലെടുത്തതെന്നും പരാതിക്കാരൻ വിശദമാക്കി.
undefined
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച പൊലീസ് മേധാവി താൻ കുറ്റമൊന്നും ചെയ്തില്ലെന്നാണ് വിശദമാക്കുന്നത്. പൊലീസ് മേധാവിയുടെ ആക്രമണത്തിൽ ജോണ്‍ ഹിൽ ജൂനിയറിന്റ മുഖത്തും തലയിലുമാണ് പരിക്കേറ്റതെന്നാണ് പൊലീസ് റിപ്പോർട്ട് വിശദമാക്കുന്നത്. ഈ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മറ്റ് വഴികൾ അടഞ്ഞതോടെ പൊലീസ് മേധാവി കോടതിയിൽ കീഴടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം