മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരത്തിൽ ഐജി വിശദീകരണം തേടി

By Web Team  |  First Published Apr 23, 2024, 8:10 PM IST

സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഐജിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  കമ്മീഷണറോട് ഐജി വിശദീകരണം തേടിയത്.


കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത റോഡരികിൽ സമരമിരുന്ന സംഭവത്തിൽ ഉത്തരമേഖല മേഖല ഐജി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറോട് വിശദീകരണം തേടി. ഗൈനക്കോളജിസ്റ്റ് കെവി പ്രീതിക്കെതിരായ കേസിൽ അന്വേഷണറിപ്പോർട്ട് അഞ്ച് മാസത്തിലേറെയായിട്ടും അതിജീവിതയ്ക്ക് കൈമാറാത്തതിലും 3 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് കമ്മീഷണര്‍ക്ക് ഐജി നിര്‍ദ്ദേശം നല്‍കിയത്. 

സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഐജിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്  കമ്മീഷണറോട് ഐജി വിശദീകരണം തേടിയത്. അതേ സമയം വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാൻ വൈകുന്നതിൽ പ്രതിഷേധിച്ച് അതിജീവിത സമരം കോഴിക്കോട് സിറ്റിപൊലീസ് കമ്മീഷര്‍ ഓഫീസിന് മുന്നിലെ റോഡിലേക്ക് നീട്ടി. റിപ്പോർട്ട് കിട്ടും വരെ സമരം തുടരാനാണ് തീരുമാനം.

Latest Videos

undefined

നേരത്തെ   അതിജീവിതയുടെ പരാതിയിൽ ഇടപട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിരുന്നു. പരാതിയെക്കുറിച്ച് ഉത്തരമേഖല ഐജിയോട് അന്വേഷിക്കാൻ നിർദേശം നൽകി. അതിജീവിതയുടെ സമരത്തെ കുറിച്ചും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതും അന്വേഷിക്കണമെന്നും നിർദ്ദേശത്തിലുണ്ട്. വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട്‌ നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു.

Read More : 

click me!