ഒറ്റ നോട്ടത്തിൽ ഓട്ടോ വര്‍ക്ക്‌ഷോപ്പ്, പക്ഷെ ഇടപാട് വേറെ; ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയില്‍

By Web Team  |  First Published Jan 6, 2024, 6:14 PM IST

''വര്‍ക്ക് ഷോപ്പിന്റെ വളപ്പില്‍ ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടു വളര്‍ത്തിയത്. പതിനെട്ടു സെന്റീമീറ്റര്‍ നീളം വരും തൈകള്‍ക്ക്.''


ആലുവ: ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പൊലീസ് പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി സുധീഷി (34)നെയാണ് പറവൂര്‍ പൊലീസ് പിടികൂടിയത്. ഓപ്പറേഷന്‍ ക്ലീന്‍ എറണാകുളം റൂറല്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പതിമൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

വഴിക്കുളങ്ങരയില്‍ ഓട്ടോ വര്‍ക്ക്‌ഷോപ്പ് വാടകയ്‌ക്കെടുത്ത് നടത്തുകയാണ് ഇയാള്‍. വര്‍ക്ക് ഷോപ്പിന്റെ വളപ്പില്‍ ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടു വളര്‍ത്തിയത്. പതിനെട്ടു സെന്റീമീറ്റര്‍ നീളം വരും തൈകള്‍ക്ക്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. 

Latest Videos

undefined

ഡിവൈഎസ്പി എം.കെ.മുരളി, ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സി.ആര്‍.ബിജു, പ്രശാന്ത്.പി.നായര്‍, സെല്‍വരാജ്, എം.എം.മനോജ്,  കെ.കെ.അജീഷ്, സീനിയര്‍ സി.പി.ഒമാരായ ഷെറിന്‍ ആന്റണി, കെ.എസ്.ജോസഫ് സി.പി.ഒ ടി.ജെ.അനീഷ്, കെ.കെ.കൃഷ്ണ ലാല്‍. കെ.ടി.മൃദുല്‍, മധു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. ഓപ്പറേഷന്‍ ക്ലീനിന്റെ ഭാഗമായി കഴിഞ്ഞ മാസം പറവൂരില്‍ നിന്നും 1.84 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു.

കാട്ടാക്കട കഞ്ചാവുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: കാട്ടാക്കട 1.117 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി എക്‌സൈസ്. പൂവച്ചല്‍ ഉണ്ടപ്പാറ സ്വദേശി ഷറഫുദീനെ നെടുമങ്ങാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മിഥിന്‍ ലാലും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഉണ്ടപ്പാറ പള്ളിക്ക് സമീപത്ത് വച്ചാണ് ഷറഫുദ്ദീനെ പിടികൂടിയത്. ചില്ലറ വില്പനക്കാര്‍ക്ക് കൊടുക്കുന്നതിന് വേണ്ടി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് എക്‌സൈസ് അറിയിച്ചു. പ്രിവന്റിവ് ഓഫീസര്‍ ബിജു എസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നജുമുദീന്‍, മുഹമ്മദ് മിലാദ്, എക്‌സൈസ് ഡ്രൈവര്‍ മുനീര്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ മഞ്ജുഷ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. 

പന്നി ഫാമില്‍ കടുവ, 20 പന്നികളെ കൊന്നു, പിടികൂടാൻ ഉറപ്പിച്ച് വനംവകുപ്പ് 


click me!