അധ്യാപകരുടെ മോര്‍ഫ് ചെയ്ത് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍; വിദ്യാര്‍ഥി പിടിയില്‍, മറുപടി

By Web Team  |  First Published Jan 13, 2024, 7:52 PM IST

വിദ്യാര്‍ഥി ഉപയോഗിച്ച ഉപകരണത്തില്‍ നിന്നാണ് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തതെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി.


അഹമ്മദാബാദ്: പ്രിന്‍സിപ്പലിന്റെയും സ്‌കൂള്‍ അധ്യാപകരുടെയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വിദ്യാര്‍ഥി പിടിയില്‍. സൂറത്ത് സൈബര്‍ പൊലീസ് ആണ് പ്ലസ്ടു വിദ്യാര്‍ഥിയായ 17കാരനെ പിടികൂടിയത്. സംഭവത്തില്‍ പരാതിയില്ലെന്ന് അധ്യാപകര്‍ അറിയിച്ചതോടെ വിദ്യാര്‍ഥിയെ താക്കീത് നല്‍കി പിന്നീട് വിട്ടയച്ചെന്ന് പൊലീസ് അറിയിച്ചു.

ദിന്‍ഡോലി മേഖലയിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപകര്‍, സൂപ്പര്‍വൈസര്‍, സ്‌കൂള്‍ ട്രസ്റ്റി എന്നിവര്‍ക്കൊപ്പം പ്രിന്‍സിപ്പലിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ കഴിഞ്ഞ മാസമാണ് ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിച്ചത്. സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അതേ സ്‌കൂളിലെ വിദ്യാര്‍ഥിയെ പിടികൂടിയത്. വിദ്യാര്‍ഥി ഉപയോഗിച്ച ഉപകരണത്തില്‍ നിന്നാണ് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തതെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് മോര്‍ഫ് ചെയ്ത ഫോട്ടോകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്‌തെന്നും പൊലീസ് അറിയിച്ചു. 

Latest Videos

undefined

2023 ഡിസംബര്‍ ഒന്‍പത്, ഡിസംബര്‍ 20 തീയതികളിലാണ് മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തത്. സ്‌കൂള്‍ വെബ്‌സൈറ്റില്‍ നിന്ന് എടുത്ത ഫോട്ടോ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മോര്‍ഫ് ചെയ്യുകയായിരുന്നു. തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്നാണ് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥി പറഞ്ഞതെന്നും സൂറത്ത് സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്പെക്ടര്‍ ജിഎം ഹാദിയ മാധ്യമങ്ങളോട് പറഞ്ഞു.

കെഎംആര്‍എല്ലിനെതിരെ സമരത്തിനൊരുങ്ങി സിഐടിയു; 'ഇതുവരെ ഒരു സമരമോ പണിമുടക്കോ ഉണ്ടായിട്ടില്ല' 
 

click me!