'മുട്ടക്കറി ഉണ്ടാക്കി നൽകിയില്ല'; ലിവ് പാർട്ട്ണറെ കൊലപ്പെടുത്തി യുവാവ്, അറസ്റ്റ് ചെയ്ത് ദില്ലി പൊലീസ് 

By Web Team  |  First Published Mar 17, 2024, 12:47 AM IST

ആറ് വർഷം മുമ്പ് പാമ്പുകടിയേറ്റാണ് ഭാര്യ മരിച്ചതെന്നും അതിന് ശേഷമാണ് താൻ ദില്ലിയിൽ എത്തിയതെന്നും ലല്ലൻ യാദവ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.


ഗുരുഗ്രാം: ലിവ് ഇൻ റിലേഷൻഷിപ്പ് പങ്കാളിയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിനെ ​ഗുരു​ഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. ലല്ലൻ യാദവ് (35) എന്നയാളാണ് അറസ്റ്റിലായത്. 32കാരിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്.  ചൗമ ഗ്രാമത്തിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ മദ്യപിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു. മുട്ടക്കറി ഉണ്ടാക്കാൻ വിസമ്മതിച്ചപ്പോൾ തനിക്ക് ദേഷ്യം വന്നെന്നും ചുറ്റികയും ബെൽറ്റും ഉപയോഗിച്ച് മർദ്ദിച്ചെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ബീഹാറിലെ മധേപുര ജില്ലയിലെ ഔരാഹി സ്വദേശിയാണ് ലല്ലൻ യാദവ്. 

 മൃതദേഹം കണ്ടതിനെ തുടർന്ന് കെട്ടിടത്തിൻ്റെ സൂക്ഷിപ്പുകാരൻ പൊലീസിൽ പരാതി നൽകി. മാർച്ച് 10 ന് ഗുരുഗ്രാം ബസ് സ്റ്റാൻഡിൽ നിന്ന് യാദവിനെയും അഞ്ജലിയെയും ജോലിസ്ഥലത്തേക്ക് കൊണ്ടുവന്നതായി പൊലീസ് പറഞ്ഞു. അവരുടെ ശരിയായ പേരുകളും വിലാസങ്ങളും ഐഡികളും വീട്ടുടമസ്ഥൻ സൂക്ഷിച്ചിട്ടില്ല. ലാലൻ യാദവ് അഞ്ജലിയെ തൻ്റെ ഭാര്യയായി പരിചയപ്പെടുത്തിയിരുന്നു. ആറ് വർഷം മുമ്പ് പാമ്പുകടിയേറ്റാണ് ഭാര്യ മരിച്ചതെന്നും അതിന് ശേഷമാണ് താൻ ദില്ലിയിൽ എത്തിയതെന്നും ലല്ലൻ യാദവ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.

Latest Videos

ഏഴുമാസം മുമ്പ് തെവുവിൽ മാലിന്യം ശേഖരിച്ച് വിൽക്കുന്ന അഞ്ജലിയെ പരിചയപ്പെട്ടതായും ഇരുവരും കൂലിപ്പണിക്കിടെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതായും പൊലീസ് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം പ്രതി രക്ഷപ്പെട്ടു. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും ബെൽറ്റും  കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരുന്നതായും പാലം വിഹാർ എസിപി നവീൻ കുമാർ പറഞ്ഞു.  

tags
click me!