മോഷണത്തിന് പത്ത് ദിവസം മുമ്പ് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കി ഇഖ്ബാലിന് മോഷണത്തിന് കൊടുത്തു. പിന്നീട് ആർക്കും സംശയം തോന്നാതിരിക്കാൻ ഗോവർധൻ ജനുവരി 6-ന് രാജസ്ഥാനിലേക്ക് പോയി.
വഡോദര: കടംവീട്ടാനായി ഭാര്യയുടെ കാർ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഉദ്‌ന പൊലീസാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. ജനുവരി 16 ന് കാഞ്ചൻ രാജ്പുത്ത് എന്ന യുവതിയാണ് തന്റെ കാർ മോഷണം പോയതായി പൊലീസിന് പരാതി നൽകിയത്. ജനുവരി 6 ന് രാത്രി ഗായത്രി കുർപ്പ-2 സൊസൈറ്റിയിലെ വീടിന് പുറത്ത് പാർക്ക് ചെയ്ത സ്വിഫ്റ്റ് ഡിസയർ കാർ മോഷ്ടിച്ചതായി അവർ പരാതിപ്പെടുകയായിരുന്നു.
സംഭവത്തിൽ അന്വേഷണം തുടങ്ങിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ മോഷണത്തിന് പിന്നിൽ ഭർത്താവ് ഗോവർദ്ധന് പങ്കുണ്ടെന്ന് പൊലീസ് സംശയിച്ചു. ചോദ്യം ചെയ്യലിൽ വൻ കടബാധ്യതയുള്ളതിനാൽ സുഹൃത്തായ ഇക്ബാൽ പത്താനുമായി ചേർന്ന് മോഷണം ആസൂത്രണം ചെയ്‌തതായി ഇയാൾ സമ്മതിച്ചു.
undefined
കാറിന്റെ ടോപ്പ്-അപ്പ് ലോൺ എടുത്തതായും ഗഡു അടക്കാൻ കഴിയാതെ വന്നപ്പോൾ മോഷ്ടിക്കാൻ പദ്ധതിയിട്ടതായും ഇയാൾ പൊലീസിനോട് പറഞ്ഞു. മോഷണത്തിന് ശേഷം ഇയാൾ ഭാര്യയോട് പരാതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് ഗോവർദ്ധനെ അറസ്റ്റ് ചെയ്യുകയും കാർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
മോഷണത്തിന് പത്ത് ദിവസം മുമ്പ് ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കി ഇഖ്ബാലിന് മോഷണത്തിന് കൊടുത്തു. പിന്നീട് ആർക്കും സംശയം തോന്നാതിരിക്കാൻ ഗോവർധൻ ജനുവരി 6-ന് രാജസ്ഥാനിലേക്ക് പോയി. പത്താൻ അന്ന് രാത്രി 11 മണിക്ക് കാർ മോഷ്ടിച്ചു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഇഖ്ബാലിനേയും സുഹൃത്തിനേയും പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.