പോക്സോ കേസിൽ അകത്തായിട്ടും പഠിച്ചില്ല, 9 വയസുകാരിയെ ചൂഷണം ചെയ്തു; 44 കാരന് ഇത്തവണ 93 വർഷം കഠിന തടവ്, പിഴയും

By Web Team  |  First Published May 1, 2024, 8:12 PM IST

പുലാമന്തോൾ വടക്കൻ പാലൂർ വെങ്കിട്ട വീട്ടിൽ മുഹമ്മദ് റഫീഖിനെ (44) ആണ് പെരിന്തൽമണ്ണ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 


പെരിന്തൽമണ്ണ: മലപ്പുറത്ത് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി മറ്റൊരു കേസിൽ വീണ്ടും ജയിലിലേക്ക്.  13 വയസ്സുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ നാലു വർഷം കഠിനതടവിനും 10,000 രൂപ പിഴ അടയ്‌ക്കാനും ശിക്ഷ വിധിച്ച പ്രതിയെയാണ് മറ്റൊരു കേസിൽ ശിക്ഷിച്ചത്. ഇത്തവണ ഒൻപതു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ കേസിലാണ് പ്രതിയെ ശിക്ഷിച്ചത്. കേസിൽ പ്രതിക്ക് 93 വർഷം കഠിന തടവും 3.05 ലക്ഷം പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. 

പുലാമന്തോൾ വടക്കൻ പാലൂർ വെങ്കിട്ട വീട്ടിൽ മുഹമ്മദ് റഫീഖിനെ (44) ആണ് പെരിന്തൽമണ്ണ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2020 മുതൽ പെൺകുട്ടിയെ ലൈംഗിക ആക്രമണത്തിന് വിധേയമാക്കിയതായാണ് കുറ്റം. പ്രതി പിഴ അടച്ചാൽ 3 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ മൂന്നുവർഷവും രണ്ടുമാസവും അധികതടവും അനുഭവിക്കണം. പെരിന്തൽമണ്ണ പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന എ കെ ശ്രീജിത്ത് ഇൻസ്പെക്ടർ ആയിരുന്നു സജിൻ ശശി എന്നിവരാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Latest Videos

undefined

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് സ്വപ്ന പി പരമേശ്വരൻ കേസിൽ ഹാജരായി. പ്രോസിക്യൂസൻ തെളിവിലേക്കായി ഒമ്പത് സാക്ഷികളെ വിസ്തരിച്ചു, ആകെ 16 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷൻ ലൈസൻ വിങ്ങിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സൗജത്ത് പ്രോസിക്യൂസറെ സഹായിച്ചു. ശിക്ഷ വിധിക്ക് ശേഷം പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.

Read More :  ജിമ്മൻ കിച്ചു, കറക്കം ആഡംബര ബൈക്കിൽ, ഒപ്പം പെൺസുഹൃത്തും; മലപ്പുറത്തെ ന്യൂജെൻ കള്ളനെ ഒടുവിൽ പൊലീസ് പൊക്കി

click me!