പഴം പൊതിഞ്ഞ് നൽകുന്നതിനിടെ യുവാവിനൊപ്പം വന്ന സുഹൃത്ത് ഒരു പഴം കൂടി എടുത്തു. ഇതും പായ്ക്കറ്റിലേക്കിട്ടു. എന്നാൽ അധികം പഴം താരാൻ പറ്റില്ലെന്ന് പറഞ്ഞ് കച്ചവടക്കാരൻ യുവാക്കളുമായി വഴക്കിട്ടു.
താനെ: വാഴപ്പഴം അധികമെടുത്തിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. വാഴക്കുലയെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് രണ്ട് പേരെ കൊല്ലാൻ ശ്രമിച്ചതിന് വഴിയോര കച്ചവടക്കാരായ 44 കാരനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്.
ബന്ധുവിന്‍റെ വിവാഹ ചടങ്ങിലെ ആവശ്യത്തിനായാണ് 27 കാരനും സുഹൃത്തും പഴം വാങ്ങാനായി എത്തിയത്. ശനിയാഴ്ച ഭിവണ്ടി ടൗണിലെ പഴക്കച്ചവടക്കാരനിൽ നിന്നും ഇവർ ഒരു ഡസൻ വാഴപ്പഴം വാങ്ങി, കച്ചവടക്കാരൻ ആവശ്യപ്പെട്ട പണവും നൽകി. പഴം പൊതിഞ്ഞ് നൽകുന്നതിനിടെ യുവാവിനൊപ്പം വന്ന സുഹൃത്ത് ഒരു പഴം കൂടി എടുത്തു. ഇതും പായ്ക്കറ്റിലേക്കിട്ടു. എന്നാൽ അധികം പഴം താരാൻ പറ്റില്ലെന്ന് പറഞ്ഞ് കച്ചവടക്കാരൻ യുവാക്കളുമായി വഴക്കിട്ടു.
undefined
തർക്കം മൂർച്ഛിച്ചതോടെ പഴം വാങ്ങാനെത്തിയ യുവാവ് അധികമെടുത്ത വാഴപ്പഴത്തിനും പണം നൽകാമെന്ന് പറഞ്ഞെങ്കിലും വാക്കേറ്റം കയ്യേറ്റത്തിലേക്കെത്തുകയായിരുന്നു. ഇതോടെ പഴകച്ചവടക്കാരനും മകനും ഇരുവടി ഉപോഗിച്ച് യുവാവിനെയും സുഹൃത്തിനെയും തല്ലിച്ചതച്ചു. മറ്റ് വ്യാപാരികളെത്തിയാണ് ഇവരെ പിടിച്ച് മാറ്റിയതെന്ന് നാർപോളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കളുടെ പരാതിയിൽ കേസെടുത്ത പൊലീസ് ശനിയാഴ്ച രാത്രി വ്യാപാരിക്കും മകനുമെതിരെ എഫ്ഐആർ ഇട്ട് കേസെടുത്തു. പിന്നാലെ കഴിഞ്ഞ ദിവസം ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More : 'വാഹനത്തിന് പോകാൻ സ്ഥലമില്ല'; ഹെൽമറ്റുകൊണ്ടുള്ള അടിയേറ്റ് ഓട്ടോ ഡ്രൈവറുടെ പല്ല് കൊഴിഞ്ഞു, യുവാവ് പിടിയിൽ