'കെെവശം 100 ഗ്രാം എംഡിഎംഎ': യുവാവിന് പത്തു വര്‍ഷം കഠിനതടവും 12 ലക്ഷം രൂപ പിഴയും

By Web Team  |  First Published May 16, 2024, 10:01 PM IST

2022 ജൂലൈ രണ്ടിനാണ് കോഴിക്കോട് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദേവദാസനും സംഘവും ചേര്‍ന്ന് റജീസിനെ പിടികൂടിയത്.


കോഴിക്കോട്: 100 ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവാവിന് പത്തു വര്‍ഷം കഠിനതടവും 12 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് വടകര എന്‍ഡിപിഎസ് കോടതി. ചക്കുംകടവ് സ്വദേശി വി.പി റജീസ് എന്നയാള്‍ക്കാണ് കഠിനതടവും പിഴയും വിധിച്ചത്. 2022 ജൂലൈ രണ്ടിനാണ് കോഴിക്കോട് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദേവദാസനും സംഘവും ചേര്‍ന്ന് ഇയാളെ പിടികൂടിയത്. കോഴിക്കോട് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ആയിരുന്ന സുഗുണന്‍ കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു. സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ ഇ വി ലിജീഷ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.

തൃശൂരില്‍ എക്‌സൈസിന്റെ കഞ്ചാവ് വേട്ട

Latest Videos

undefined

തൃശൂര്‍: തൃശൂരില്‍ നടത്തിയ രാത്രികാല വാഹനപരിശോധനയില്‍ കഞ്ചാവുമായി യുവാവിനെ പിടികൂടിയെന്ന് എക്‌സൈസ്. പശ്ചിമ ബംഗാള്‍ സ്വദേശി മൈതുല്‍ ഷേഖ് ആണ് കഞ്ചാവുമായി പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വാടാനപ്പള്ളി എക്സൈസ് റേഞ്ച് ഇന്‍സ്പക്ടറും സംഘവും തളിക്കുളം ഭാഗത്ത് നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് 2.06 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. സ്‌കൂട്ടറില്‍ വന്ന പ്രതികളില്‍ ഒരാള്‍ എക്‌സൈസ് സംഘത്തെ കണ്ടു ഭയന്ന് വാഹനം മറിച്ചിട്ട് ഓടി രക്ഷപ്പെട്ടു. ഓടിപ്പോയ ആള്‍ വലപ്പാട് തളിക്കുളം തൃപ്രയാര്‍ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തുന്ന ആഷിക് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ആഷിക്കിനെ ഒന്നാം പ്രതിയായി കേസില്‍ ചേര്‍ത്തിട്ടുണ്ടെന്ന് എക്‌സൈസ് സംഘം അറിയിച്ചു. 
 

20കാരി വീട്ടിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്, മൊബൈല്‍ കാണാതായെന്ന് മാതാവ് 
 

tags
click me!