കുഴൽപ്പണ സംഘങ്ങളുടെ പേടി സ്വപ്നം, പൊലീസ് വേഷത്തിലെത്തി കവർച്ച; കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരൻ പിടിയിൽ

By Web TeamFirst Published Jan 19, 2024, 6:27 PM IST
Highlights

കേരളം, തമിഴ് നാട്, കര്‍ണാടക, ആന്ധ്ര, ഗോവ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ കുഴല്‍പ്പണ കവര്‍ച്ചാ കേസുകളിലെ പ്രതിയാണ് കോടാലി ശ്രീധരൻ. തോക്കെടുത്ത് എടുത്ത് നിറയൊഴിച്ച് രക്ഷപെടാന്‍  ശ്രമിച്ചെങ്കിലും കാറിന്‍റെ ഗ്ലാസ് തകര്‍ത്ത് ശ്രീധരനെ കീഴടക്കുകയായിരുന്നു

തൃശ്ശൂര്‍: കുപ്രസിദ്ധ കുഴല്‍പ്പണകവര്‍ച്ചാ സംഘത്തലവന്‍ കോടാലി ശ്രീധരന്‍ തൃശൂര്‍ കൊരട്ടിയില്‍ പിടിയിലായി. പിടികൂടാനെത്തിയ പൊലീസിന് നേരെ തോക്ക് ചൂണ്ടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ബലമായി കീഴടക്കുകയായിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലായി 36 കേസുകളില്‍ പ്രതിയായ ശ്രീധരന്‍ കര്‍ണാടക പൊലീസിന്‍റെ പിടികിട്ടാപ്പുള്ളിയാണ്. കേരളം, തമിഴ് നാട്, കര്‍ണാടക, ആന്ധ്ര, ഗോവ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ കുഴല്‍പണ കവര്‍ച്ചാ കേസുകളിലെ പ്രതിയായ കോടാലി ശ്രീധരാണ് കൊരട്ടി പൊലീസിന്‍റെ പിടിയിലായത്. ശ്രീധരന്‍റെ നീക്കങ്ങള്‍ കുറച്ചു നാളായി പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കോടാലി ശ്രീധരൻ സഞ്ചരിക്കുന്ന വാഹനങ്ങളെക്കുറിച്ചു സൂചന ലഭിച്ചതോടെ പൊലീസ് സംഘം കാര്‍ വളഞ്ഞു. തോക്കെടുത്ത് എടുത്ത് നിറയൊഴിച്ച് രക്ഷപെടാന്‍ ശ്രീധരന്‍ ശ്രമിച്ചു. കാറിന്‍റെ ഗ്ലാസ് തകര്‍ത്ത് ശ്രീധരനെ കീഴടക്കുകയായിരുന്നു. തോക്കില്‍ നാലു തിരകളുണ്ടായിരുന്നു.

കര്‍ണാടകത്തിലെ പിടികിട്ടാപ്പുള്ളിയായ ശ്രീധരനെതിരെ വിവിധ സംസ്ഥാനങ്ങളിലായി  36 കേസുകളിലധികമുണ്ട്. ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു.  കേരളത്തിലെ വിവിധ കേസുകളില്‍ വാറന്‍റ് നിലനിന്നിരുന്നു. കുഴല്‍പ്പണ സംഘങ്ങളെ ഹൈവേയില്‍ കവര്‍ച്ച ചെയ്യുന്നതാണ് ശ്രീധരന്‍റെ രീതി. നാല്പത് കോടിയിലേറെ രൂപ ശ്രീധരനും സംഘങ്ങളും തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കുഴല്‍പ്പണ സംഘത്തിനുള്ളില്‍ നുഴഞ്ഞു കയറുന്ന ശ്രീധരന്‍റെ സംഘാംഗങ്ങള്‍ ഒറ്റുകാര്‍ക്ക് നാല്പത് ശതമാനത്തിലേറെ തുക ഓഫര്‍ ചെയ്യും. പണം വരുന്ന വഴി തിരിയുന്നതോടെ പൊലീസ് വേഷത്തിലെത്തിയാണ് കവര്‍ച്ച. പണം തട്ടിയത് പൊലീസല്ലെന്ന് കുഴല്‍പ്പണ കടത്തുകാര്ക്ക് മനസ്സിലാവുമ്പോഴേക്കും ശ്രീധരനും കൂട്ടാളികളും രക്ഷപെട്ടിരിക്കും. സ്ഥിര മായി ഒരിടത്തും തങ്ങാറില്ല. ഇന്‍റര്‍ നെറ്റ് വഴിയായിരുന്നു ആശയ വിനിമയമെന്നതും   അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരുന്നു. കര്‍ണാടക പൊലീസ് കേരളത്തില്‍ പലതവണ  തിരഞ്ഞെത്തിയെങ്കിലും  ശ്രീധരന്‍ വഴുതിപ്പോയിരുന്നു.

Latest Videos


നടി പ്രവീണയുടെ ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്ത് പ്രചരണം; ഒടുവില്‍ പ്രതിയെ പിടികൂടി സൈബര്‍ പൊലീസ്

 

click me!