സൈബര്‍ സെല്ലിന്റെ സഹായം; ബൈക്കില്‍ പാഞ്ഞെത്തിയ 'കുഞ്ഞു'വിനെ പിടികൂടിയത് ഒരു കിലോ കഞ്ചാവുമായി

By Web Team  |  First Published Apr 18, 2024, 9:40 PM IST

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അരുണ്‍ പ്രശാന്ത് എന്നും എക്‌സൈസ് പറഞ്ഞു.


തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബാലരാമപുരം ഭാഗത്ത് നിന്ന് 1.036 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പള്ളിച്ചല്‍ തലയല്‍ സ്വദേശി കുഞ്ഞു എന്ന് വിളിക്കുന്ന അരുണ്‍ പ്രശാന്ത് ആണ് അറസ്റ്റിലായതെന്ന് എക്‌സൈസ് അറിയിച്ചു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അരുണ്‍ പ്രശാന്ത് എന്നും എക്‌സൈസ് പറഞ്ഞു. നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ശ്യാം കുമാറും സംഘവും സൈബര്‍ സെല്ലിന്റെ സഹായത്തോടു കൂടിയാണ് ബൈക്കില്‍ വന്ന പ്രതിയെ പിടികൂടിയത്. സുനില്‍രാജ്, ബിജുരാജ്, ഷാജു പി ബി, ഹരികൃഷ്ണന്‍, അഖില്‍, അനില്‍ കുമാര്‍ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Latest Videos

undefined

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ കാറില്‍ വന്ന യുവാക്കളില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. കാട്ടാക്കട കുളതുമ്മല്‍ ചൂണ്ടുപലക ഭാഗത്ത് നിന്നാണ് എക്‌സൈസ് സംഘം മയക്കുമരുന്നുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി അബിന്‍ സി.ബി (26 വയസ്സ് ), തിരുവനന്തപുരം ചൂഴമ്പാല സ്വദേശി ജിതിന്‍ (26), നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി അഖില്‍ (26) എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നും 1.056 ഗ്രാം എംഡിഎംഎ, 10 ഗ്രാം കഞ്ചാവ് എന്നിവ  കണ്ടെടുത്തു. ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്. സംഘത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിപിന്‍, കൃഷ്ണ പ്രസാദ്, സുരേഷ് ബാബു, നന്ദകുമാര്‍, ഷമീര്‍ പ്രബോധ് എന്നിവര്‍ പങ്കെടുത്തു.

'ബുള്‍സ്ഐ അടക്കമുള്ളവ കഴിക്കരുത്'; പക്ഷിപ്പനിയില്‍ ആശങ്ക വേണ്ട, ജാഗ്രത മതിയെന്ന് മന്ത്രി 

 

tags
click me!