മോഷ്ടിച്ചത് നിരവധി ബൈക്കുകള്‍; വ്യാപക അന്വേഷണം, ഒടുവില്‍ പ്രതികള്‍ പിടിയില്‍

By Web TeamFirst Published Jan 14, 2024, 3:36 PM IST
Highlights

കന്യാകുമാരി ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ നിന്നും നിരവധി ബൈക്കുകളാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നതെന്ന് പൊലീസ്.

തിരുവനന്തപുരം: കന്യാകുമാരി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ബൈക്കുകള്‍ മോഷണം നടത്തിയ നാലാംഗ സംഘം മാര്‍ത്താണ്ഡം പൊലീസിന്റെ പിടിയില്‍. തിരുവട്ടാറിന് സമീപം അരുവിക്കര സ്വദേശി ആകാശ് (20), ആറ്റൂര്‍ സ്വദേശികളായ വിജിന്‍ (21), അജിത്ത് (18), പാലപ്പള്ളം സ്വദേശി സന്തോഷ് (20) എന്നിവരെയാണ് മാര്‍ത്താണ്ഡം പൊലീസ് പിടികൂടിയത്.

കന്യാകുമാരി ജില്ലയിലെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ നിന്നും നിരവധി ബൈക്കുകളാണ് പ്രതികള്‍ മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മാര്‍ത്താണ്ഡം കാഞ്ഞിരംകോട് സ്വദേശി ആകാശിന്റെ ബൈക്ക് കഴിഞ്ഞാഴ്ച മാര്‍ത്താണ്ഡം മേല്‍പ്പാലത്തിന് സമീപത്തു നിന്നും കാണാതാവുകയായിരുന്നു. തുടര്‍ന്ന് മാര്‍ത്താണ്ഡം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളില്‍ ഒരാളായ വിജിന്‍ പിടിയിലായത്. വിജിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മറ്റ് പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് സംഘത്തിലെ മറ്റുള്ളവരെയും പിടികൂടാന്‍ സാധിച്ചു. പ്രതികളില്‍ നിന്നും നിരവധി ബൈക്കുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Latest Videos

യുവാവിനെ കൊല്ലാന്‍ ശ്രമം, ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: വെള്ളറട ആറാട്ടുകുഴിയില്‍ യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെള്ളറട കത്തിപ്പാറ കോളനിയില്‍ രാജേഷ് എന്ന ചുടല രാജേഷി (36 )നെയാണ് വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളറട ആറാട്ടുകുഴി സ്വദേശി ഷെറിന്‍ (33)നെയാണ് ആക്രമിച്ചത്. രാജേഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവിലുള്ള മൂന്നു പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് എസ്.ഐ അറിയിച്ചു. വെള്ളിയാഴ്ച രാത്രി പത്തുമണിക്കാണ് സംഭവം. വെള്ളിയാഴ്ച രാത്രി ബൈക്കുകളില്‍ എത്തിയ നാലാംഗ സംഘം ഷെറിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഷെറിന്റെ ശീരത്തിന്റെ നാലുഭാഗങ്ങളില്‍ കുത്തേറ്റിരുന്നുതായി പൊലീസ് അറിയിച്ചു. ഷെറിനെ ബന്ധുക്കള്‍ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

പയ്യാമ്പലം ബീച്ചിനടുത്ത് ബുള്ളറ്റിൽ ഒരു യുവാവ്, സംശയം തോന്നി പരിശോധിച്ചപ്പോൾ 5 ലക്ഷം വിലവരുന്ന മെത്താംഫിറ്റമിൻ 
 

click me!