ഡേറ്റിംഗ് ആപ്പിലെ കാമുകൻ റിയലോ? ഡീപ്പ് ഫേക്ക് വീഡിയോകൾ ഉപയോഗിച്ച് ഇന്ത്യക്കാരിയിൽ നിന്ന് തട്ടിയത് 4 കോടി

By Web Team  |  First Published Feb 27, 2024, 2:40 PM IST

65 വയസ് വരെ അധ്വാനിച്ച് വയസ് കാലത്ത് വിരമിക്കാതെ ചെറുപ്പകാലത്ത് തന്നെ വൻ നിക്ഷേപം നടത്തി വിരമിക്കാനുള്ള പ്രലോഭനത്തിലാണ് 37കാരിയായ ടെക്കി യുവതി വീണത്


ഫിലാഡെൽഫിയ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയം പ്രണയത്തിലായി വിശ്വാസം നേടിയ ഡീപ് ഫേക്ക് യൂസർ ഇന്ത്യക്കാരിയിൽ നിന്ന് തട്ടിയത് നാലുകോടി രൂപ. ഹിഞ്ച് എന്ന ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇന്ത്യക്കാരിയായ ശ്രേയ ദത്തയെന്ന 37കാരി വീഞ്ഞ് വ്യാപാരിയായ അൻസലിനെ പരിചയപ്പെടുന്നത്. മാസങ്ങളോളും ചാറ്റിലൂടെയും 37കാരിയായ ടെക്കിയുടെ വിശ്വാസ്യത നേടിയ അൻസൽ വളരെ വിദഗ്ധമായാണ് ക്രിപ്റ്റോ കറൻസിയിലേക്ക് യുവതിയേക്കൊണ്ട് വൻ നിക്ഷേപം നടത്തിയത്. ഫിലാഡെൽഫിയയിലാണ് സംഭവം.

ഡീഫ് ഫേക്ക് വീഡിയോകളിലൂടെയും ഇമേജുകളിലൂടെയുമാണ് അൻസൽ ടെക്കി യുവതിയുടെ വിശ്വാസ്യത നേടിയതെന്ന് തിരിച്ചറിയുന്നത് നാല് കോടിയോളം രൂപ നഷ്ടമായതിന് പിന്നാലെ മാത്രമാണ്. ചാറ്റിലൂടെയും സെൽഫികളിലൂടെയും യുവതിയോട് സംസാരിച്ച തട്ടിപ്പ് സംഘാംഗം ജീവിതത്തിന്റെ നല്ല കാലം മുഴുവൻ ഓഫീസിൽ ചെലവിടാതെ ചെറിയ പ്രായത്തിൽ വിരമിക്കാമെന്നും ജീവിതം ആസ്വദിക്കാമെന്നതുമായിരുന്നു തട്ടിപ്പുകാരന്റെ പ്രലോഭനം. അയച്ച് തന്നിരുന്ന സെൽഫി പടങ്ങളിലെ വിശ്വാസ്യത പലരീതിയിൽ യുവതി പരിശോധിച്ചിരുന്നു. ഇതിന് ശേഷവും വലിയ രീതിയിൽ പറ്റിക്കപ്പെട്ടതോടെ തലച്ചോറ് ഹാക്ക് ചെയ്തെന്ന് തോന്നുന്ന അവസ്ഥയിലാണ് യുവതിയുള്ളതെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Latest Videos

undefined

യുവതിയുടെ വിശ്വാസം നേടിയതിന് പിന്നാലെ ഹിഞ്ച് അക്കൌണ്ട് ഡീ ആക്ടിവേറ്റ് ചെയ്ത് തന്റെ പങ്കാളിയെ കണ്ടെത്തിയെന്നും അൻസൽ യുവതിയോട് പറഞ്ഞിരുന്നു. മാസങ്ങൾ നീണ്ട തയ്യാറെടുപ്പിനാണ് നേരത്തെ വിരമിക്കാനുള്ള ആശയത്തിലേക്ക് തട്ടിപ്പുകാരൻ യുവതിയെ എത്തിച്ചത്. നേരിട്ട് കാണുന്നത് പല തവണ നീട്ടി വച്ചപ്പോൾ യുവതിക്ക് ഒരു തരത്തിലുള്ള തട്ടിപ്പ് സംശയങ്ങളുണ്ടാവാതിരിക്കാനും അൻസിലിന് സാധിച്ചിരുന്നു. വലിയ നിക്ഷേപത്തിലൂടെയാണ് താൻ ധനികനായതെന്നും ജീവിതം ആസ്വദിക്കുന്നതെന്നും യുവതിയെ തെറ്റിധരിപ്പിക്കാനും അൻസലിന് സാധിച്ചിരുന്നു. ഒടുവിൽ അൻസൽ നൽകിയ ക്രിപ്റ്റോ ട്രേഡിംഗ് ആപ്പിലൂടെ കുറച്ച് പണം നിക്ഷേപിച്ച യുവതിക്ക് വൻ തുകയാണ് ലാഭമുണ്ടായത്. ഈ തുക പിൻവലിക്കാനും യുവതിക്ക് സാധിച്ചു. പിന്നാലെയാണ് ഭാവിയിലേക്കായി കരുതി വച്ചതടക്കമുള്ള നാല് കോടിയോളം രൂപ യുവതി ആപ്പിൽ നിക്ഷേപിച്ചത്.

പണം ലാഭത്തിലായതായി സന്ദേശം ലഭിച്ചെങ്കിലും പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് യുവതി ഭയന്നത്. പണം പിൻവലിക്കാൻ പല വിധ മാനദണ്ഡങ്ങളും ആപ്പ് ആവശ്യപ്പെട്ടു. ഇതോടെയാണ് തട്ടിപ്പിൽ പെട്ടോയെന്ന സംശയം യുവതിക്ക് തോന്നുന്നത്. ലണ്ടനിലുള്ള സഹോദരനോട് ബന്ധപ്പെട്ട് വിശാലമായി അന്വേഷിച്ചപ്പോഴാണ് സെൽഫികളിലെ യുവാവ് ഡീപ്പ് ഫേക്ക് ആണെന്നും ഇരയായത് വൻ തട്ടിപ്പിനാണെന്നും വ്യക്തമാവുന്നത്. തട്ടിപ്പിന് ഇരയാക്കിയത് ആരാണെന്ന് പോലും കണ്ടെത്താൻ സാധിക്കാത്ത അവസ്ഥയിലാണ് യുവതിയുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം സമാനമായ രീതിയിൽ അമേരിക്കയിൽ മാത്രം 40000 ആളുകളാണ് തട്ടിപ്പിനിരയായിരിക്കുന്നതെന്നാണ് എഫ്ബിഐ വിശദമാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!