9 പാക്കറ്റുകളിലാക്കിയാണ് ഇവയെ കടത്താന്‍ ശ്രമിച്ചത്. ചെറിയ കണ്ടെയ്നറുകളിൽ വളരെ പരിമിതമായ സ്ഥലം മാത്രമുള്ള പാക്കറ്റുകളിലാണ് പല്ലികളെ സൂക്ഷിച്ചിരുന്നത്
സിഡ്നി: പ്രാദേശികമായി കാണപ്പെടുന്ന വിവിധ ഇനം ഉരഗങ്ങളെ വിദേശ രാജ്യങ്ങളിലേക്ക് കടത്താനുള്ള ശ്രമം പൊളിച്ച് പൊലീസ്. ഓസ്ട്രേലിയയിൽ നിന്ന് ഹോങ്കോംഗിലേക്ക് കടത്താന്‍ ശ്രമിച്ച 9 കോടിയിലധികം വിപണി മൂല്യമുള്ള വിവിധ ഇനം പല്ലികളെ രക്ഷിച്ച് പൊലീസ്. ന്യൂ സൌത്ത് വെയിൽസ് പൊലീസാണ് 257 പല്ലികളെ കടത്താനുള്ള നീക്കം പൊളിച്ചത്. പ്രാദേശിക ഇനം ജീവികളെ കടത്തുന്നത് തടയാനായി പ്രത്യേകം സജ്ജമാക്കിയ പൊലീസ് സ്ക്വാഡാണ് കണ്ടെത്തലിന് പിന്നിൽ.
9 പാക്കറ്റുകളിലാക്കിയാണ് ഇവയെ കടത്താന്‍ ശ്രമിച്ചത്. ചെറിയ കണ്ടെയ്നറുകളിൽ വളരെ പരിമിതമായ സ്ഥലം മാത്രമുള്ള പാക്കറ്റുകളിലാണ് പല്ലികളെ സൂക്ഷിച്ചിരുന്നത്. ബുധനാഴ്ച ലഭ്യമായ രഹസ്യ വിവരത്തേ തുടർന്ന് നടത്തിയ റെയ്ഡിലാണ് പല്ലികളെ കണ്ടെത്തിയത്. പല്ലികളെ കടത്തിയതുമായി ബന്ധപ്പെട്ട് 41കാരിയായ ഒരു യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 3 പാമ്പുകളേയും ഈ കൂട്ടത്തിൽ രക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളുമായി നിരവധി സമാന സംഭവങ്ങളാണ് സിഡ്നിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
undefined
കഴിഞ്ഞ ദിവസം സിഡ്നിയിൽ നിന്ന് 118 പല്ലികളേയും മൂന്ന് പാമ്പുകളേയും എട്ട് മുട്ടകളും ചത്ത നിലയിൽ 25 പല്ലികളേയും കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ പൊലീസ് നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. 31ഉം 59ഉം വയസും പ്രായത്തിനിടയിലുള്ളവരാണ് അറസ്റ്റിലായിട്ടുള്ളത്. 15 വർഷത്തോളം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്തരം സംരക്ഷിത ജീവികളുടെ കള്ളക്കടത്ത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം