Murder : പത്തനംതിട്ടയില്‍ വീട്ടമ്മയെ ബിയര്‍ കുപ്പികൊണ്ട് കുത്തികൊന്നു; അയൽവാസി കസ്റ്റഡിയിൽ

By Web Team  |  First Published May 3, 2022, 1:03 PM IST

കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടയിൽ പ്രദീപ് മൂന്ന് പേരെ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ എട്ട് വയസുകാരനടക്കം ചികിത്സിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല. 


പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കുന്നന്താനത്ത് വീട്ടമ്മയെ കുത്തിക്കൊന്നു (Murder). പാമല സ്വദേശിനി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്. പൊട്ടിച്ച ബിയർ കുപ്പി കൊണ്ട് അയല്‍വാസിയാണ് ഇവരെ കുത്തിയത്. കുന്നന്താനം സ്വദേശിയായ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ മാനസിക വൈകല്യമുള്ള ആളാണെന്ന് പൊലീസ് സംശയിക്കുന്നു. 

രാവിലെ ഏഴരയോടെയാണ് സംഭവം. വിജയമ്മയുടെ വീട്ടിലെത്തിയ പ്രതി ബിയർ കുപ്പി കൊണ്ട് കുത്തിരിക്കേൽപ്പിക്കുകയായിരുന്നു. മാനസിക വൈകല്യമുളളയാളാണ് പ്രതിയെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടയിൽ പ്രദീപ് മൂന്ന് പേരെ ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ എട്ട് വയസുകാരനടക്കം ചികിത്സിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല. അക്രമാസക്തനായ പ്രതിയെ പൊലീസ് രണ്ട് കിലോ മീറ്റർ ഓടിച്ചിട്ടാണ് പിടികൂടിയത്. 

Latest Videos

undefined

ഭാര്യയുടെ പാതിവ്രത്യത്തിൽ സംശയം; കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച്, പ്രാകൃത പരീക്ഷണം നടത്തി യുവാവ്

പാതിവ്രത്യം തെളിയിക്കാൻ ഭാര്യയുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച് വിശ്വാസ പരിശോധന നടത്തി യുവാവ്. സംഭവത്തിൽ യുവതിയുടെ കൈപ്പത്തിയിൽ സാരമായി പൊള്ളലേറ്റു. ക​ർ​ണാ​ട​ക​യി​ലെ കോ​ലാ​ർ ജി​ല്ല​യി​ലെ വീരേനഹള്ളി ഗ്രാമത്തിലാണ് സംഭവം. അഞ്ച് ദിവസം മുമ്പാണ് ആനന്ദ എന്ന യുവാവ് ഭാര്യയുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിച്ച് ക്രൂരമായ പരീക്ഷണം നടത്തിയത്.  ആനന്ദയെ ഭയന്ന് ഇക്കാര്യം യുവതി പൊലീസിൽ പരാതിപ്പെട്ടില്ല. എന്നാൽ, അംബേദ്കര സേവാസമിതി പ്രസിഡന്റ് കെ.എം സന്ദേശിന്റെ ഇടപെടലിനെ തുടർന്ന് പോലീസ്  ഭർത്താവിനായി തിരച്ചിൽ നടത്തുകയാണ്.

14 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് ഒരു മകനുണ്ടെന്ന് വെമഗൽ സർക്കിൾ ഇൻസ്പെക്ടർ ശിവരാജ് പറഞ്ഞു. എന്നാൽ ആനന്ദ എപ്പോഴും ഭാര്യയുടെ വിശ്വസ്തതയെ സംശയിച്ചു. അഞ്ച് ദിവസം മുമ്പ് അയാൾ അവളുടെ കൈപ്പത്തിയിൽ കർപ്പൂരം കത്തിക്കാൻ നിർബന്ധിച്ചു. നിരക്ഷരയായ സ്ത്രീ ഉടൻ തന്നെ ഭർത്താവ് പറഞ്ഞത് അതേപടി അനുസരിക്കുകയും ചെയ്തു. സംഭവം വാർത്തയായതോടെ പ്രതി ഗ്രാമം വിട്ടു. വെള്ളിയാഴ്ച യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

click me!