കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് സുനിൽ കുമാർ തന്റെ വീട്ടിൽ വെച്ച് നാല് മക്കൾക്കും വിഷം നൽകിയെന്ന് പോലീസ് പറഞ്ഞു.
ചണ്ഡീഗഢ്: ഹരിയാനയിൽ സ്വന്തം മക്കൾക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. റോഹ്തക് ജില്ലയിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്. കാബൂൾപൂർ ഗ്രാമത്തില്‍ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സുനിൽ കുമാർ ആണ് തന്‍റെ 4 മക്കൾക്ക് ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയത്. വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിക്രൂരമായ കൊലപാതകം നടന്നത്. ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് സുനിൽ കുമാർ തന്റെ വീട്ടിൽ വെച്ച് നാല് മക്കൾക്കും വിഷം നൽകിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ 10-ഉം 7-ഉം വയസ്സുള്ള രണ്ട് സഹോദരിമാരും അവരുടെ ഒരു വയസ്സുള്ള സഹോദരനും ചികിത്സയിലിരിക്കെ മരിച്ചു. എട്ട് വയസ്സുകാരിയാമകൾ റോഹ്തക്കിലെ പിജിഐഎംഎസിൽ ഐസിയുവിൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.
മരപ്പണിക്കാരനായ കുമാർ എന്തിനാണ് മക്കൾക്ക് വിഷം കൊടുത്തതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതി ഒളിവിലാണെന്നും ഭാര്യയുടെ പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Read More : വഴിയരികിൽ ചോരയൊലിപ്പിച്ച് തെരുവുനായ, കാർ നിർത്തി ആശുപത്രിയിലെത്തിച്ച് യുവാവ്, ഹൃദയസ്പർശിയായ ഒരു കുറിപ്പും