'അശ്ലീല വീഡിയോ കാണിക്കും, പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണി'; വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രിൻസിപ്പൽ പിടിയിൽ

By Web Team  |  First Published Mar 27, 2024, 11:20 AM IST

പെൺകുട്ടികളെ വിളിച്ച് വരുത്തി മൊബൈലിൽ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു.


കാൺപൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടകളെ പീഡിപ്പിച്ച സർക്കാർ സ്കൂൾ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലെ സർക്കാർ പ്രൈമറി സ്കൂളിലാണ് പ്രിൻസിപ്പൽ വിദ്യാർത്ഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. വിദ്യാർത്ഥിനികളുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പ്രിൻസിപ്പൽ പ്രതാപ് സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതാപ് സിംഗിനെ പൊലീസ് പിടികൂടുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പ്രതാപ് സിംഗ് നാളുകളായി വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് പൊലീസ് പറയുന്നത്. പെൺകുട്ടികളെ വിളിച്ച് വരുത്തി മൊബൈലിൽ അശ്ലീല വീഡിയോ കാണിക്കുകയും ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. കുട്ടികളുടെ ശരീരഭാഗങ്ങളിൽ തൊടുകയും അശ്ലീല വർത്തമാനം പറയുകയും ചെയ്തിരുന്നതായി പരാതിയിൽ ആരോപിക്കുന്നു.

Latest Videos

undefined

പീഡിപ്പിച്ച ശേഷം വിവരം പുറത്ത് പറഞ്ഞാൽ സ്കൂളിൽ നിന്നും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർത്ഥിനികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒമ്പതിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് പ്രിൻസിപ്പലിന്‍റെ പീഡനത്തിന് ഇരയായത്. കുട്ടികൾ പേടിച്ച് സ്കൂളിൽ പോകാതിരുന്നതോടെയാണ് വിവരം പുറത്തറിയുന്നത്. പ്രതാപ് സിങ് പെൺകുട്ടികളെ വിളിച്ച് വരുത്തി ഫോണിൽ അശ്ലീല സിനിമുകൾ കാണിക്കുകയും എതിർത്താൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പ്രതാപ് സിംഗിനെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് അർണിയ പൊലീസ്  കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും മറ്റ് പെൺകുട്ടികളെ പ്രതി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോ എന്നത് പരിശോധിച്ച് വരികയാണെന്ന് പൊലീസ് സൂപ്രണ്ട് രോഹിത് മിശ്ര പറഞ്ഞു. 

Read More : മകന്‍റെ കല്യാണത്തിനായി ദുബൈയിൽ നിന്നെത്തിയിട്ട് 2 മാസം, ബാങ്കിൽ പോകവേ വയോധികന്‍റെ ജീവനെടുത്ത് ടിപ്പർ അപകടം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!