മൂന്ന് കൊലപാതക കേസ്, വധശ്രമം, മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് വില്‍പന. സതീഷ് സാവനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ 90 ലധികം കേസുകളുണ്ട്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ അറസ്റ്റില്‍. കല്ലമ്പലം സ്വദേശി സതീഷ് സാവനെയാണ് വര്‍ക്കലയില്‍ വെച്ച് ഡെന്‍സാഫ് സംഘം അതിസാഹസികമായി പിടികൂടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ഗാർഡ്സിന് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കടന്നുകളഞ്ഞ കേസിലെ മുഖ്യപ്രതിയാണ് ഇയാൾ.
മൂന്ന് കൊലപാതക കേസ്, വധശ്രമം, മോഷണം, പിടിച്ചുപറി, മയക്കുമരുന്ന് വില്‍പന. സതീഷ് സാവനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ 90 ലധികം കേസുകളുണ്ട്. തിരുവനന്തപുരം അഴിയൂര്‍ സ്റ്റേഷനില്‍ മാത്രം 50 ലധികം കേസുകള്‍. കൊല്ലം ആലപ്പുഴ ജില്ലകളിലായും നിരവധി കേസുകള്‍. രണ്ടു തവണ കാപ്പാ പ്രകാരം ജയില്‍വാസം. വീട്ടിൽ കയറി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവരുന്നതാണ് പ്രതിയുടെ രീതി.
undefined
ഫെബ്രുവരി 21 നായിരുന്നു മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിനുളളിൽ തോക്കുമായി പ്രവേശിച്ചത്. സുരക്ഷാ ജീവനക്കാർ പിടികൂടിയെങ്കിലും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിനു ശേഷമാണ് സതീഷിനെ പിടികൂടാന്‍ പൊലീസ് വലവിരിച്ചത്. വൈകുന്നേരം ഏഴരയോടെ തിരുവനന്തപുരം ജില്ലാ റൂറൽ ഡാൻസാഫ് ടീമിൻറെ രഹസ്യ നീക്കത്തിലൂടെയാണ് പ്രതിയെ അതിസാഹസികമായി കീഴ്പെടുത്തിയത്. ഡാൻസാഫ് സംഘം പിടികൂടിയ പ്രതിയെ കല്ലമ്പലം പോലീസിന് കൈമാറി.