അധ്യാപികയുടെ ബാഗിൽ നിന്ന് 2000 രൂപ കാണാതായതിനെ തുടർന്നാണ് അഞ്ച് വിദ്യാർത്ഥിനികളെ പരസ്യമായി ദേഹ പരിശോധന നടത്തിയത്.
ബംഗ്ലൂരു : മോഷണക്കുറ്റം ആരോപിച്ച് പരസ്യമായി ദേഹ പരിശോധന നടത്തിയതിൽ മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ കദംപുരയിലാണ് ദാരുണ സംഭവമുണ്ടായത്. അധ്യാപികയുടെ ബാഗിൽ നിന്ന് 2000 രൂപ കാണാതായതിന് പിന്നാലെയാണ് മോഷണക്കുറ്റം ആരോപിച്ച് അഞ്ച് വിദ്യാർത്ഥിനികളെ പരസ്യമായി ദേഹ പരിശോധന നടത്തിയത്. കഴിഞ്ഞ മാർച്ച് 15 നാണ് ദാരുണ സംഭവമുണ്ടായത്.
പത്താം ക്ലാസ് വിദ്യാർത്ഥികളായ നാല് പേരെയും ഒരു എട്ടാം ക്ലാസ് വിദ്യാർത്ഥിയെയുമാണ് അധ്യാപിക ദേഹ പരിശോധന നടത്തിയത്. ഇതിനുശേഷം ഇവരെ സമീപത്തെ ക്ഷേത്രത്തിൽ കൊണ്ടുപോയി മോഷണം ചെയ്തില്ലെന്ന് സത്യം ചെയ്യിപ്പിച്ചു. മോഷണക്കുറ്റം ആരോപിച്ചതിലും എല്ലാവരുടേയും മുന്നിൽ വെച്ചുണ്ടായ ദേഹപരിശോധനയിലും മനം നൊന്ത് വീട്ടിലെത്തിയ ഉടനെ വിദ്യാർഥിനി ആത്മഹത്യ ചെയ്യുകയായിരുന്നു.സംഭവത്തിൽ അധ്യാപിക ജയശ്രീക്കെതിരെ ബാഗൽകോട്ട് റൂറൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
undefined