മൂന്നു പേർ പിടിയിൽ, മദ്യപിച്ചശേഷം വെടിയുതിർത്തു, ബാർ ജീവനക്കാർക്ക് പരിക്കേറ്റു, കതൃക്കടവിലെ ഇടശേരി ബാറിൽ
കൊച്ചി: ബാറിൽ ഇന്നലെ രാത്രിയുണ്ടായ വെടിവയ്പിൽ മൂന്നുപേർ പിടിയിൽ. കതൃക്കടവിലെ ബാറിൽ മദ്യപിക്കാനെത്തിയ നാലംഗ സംഘമാണ് ജീവനക്കാരെ മർദിച്ചശേഷം വെടിയുതിർത്തത്. വെടിവയ്പിൽ പരുക്കേറ്റ ബാർ ജീവനക്കാർ അപകടനില തരണം ചെയ്തു. കതൃക്കടവിലെ ഇടശേരി ബാറിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘം മദ്യപാനത്തെത്തുടർന്ന് വഴക്കുണ്ടാക്കുന്നു. ഇതു ചോദ്യം ചെയ്ത മാനേജർ ജിതിനെ അവിർ മർദിക്കുന്നു. ഇതറിഞ്ഞ് ബാറിലെ ജീവനക്കാർ എത്തുന്നു. തുടർന്ന് ബഹളമുണ്ടാകുന്നു.
ബാറിലെ വെയിറ്റർമാരായ സുജിൻ ജോണിനും അഖിലിനും മർദനമേൽക്കുന്നു. കൂടുതൽ പേർ എത്തിയതോടെ നാലംഗം സംഘം കൈയ്യിലുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിയുതിർക്കുന്നു. സുജിന് വയറിനു സമീപവും അഖിലിന് തുടയിലുമാണ് വെടിയേറ്റത്. തൊട്ടുപിന്നാലെ നാലംഗം സംഘം കാറിൽ രക്ഷപെടുന്നു. പരിക്കേറ്റ ബാർ ജീവനക്കാർ ആശുപത്രിയിൽ അപകടനില തരണം ചെയ്തു.
undefined
അന്വേഷണം തുടങ്ങിയ പൊലീസ് വെടിയുതിർത്ത സംഘം എത്തിയത് വാടകയ്ക്കെടുത്ത് കാറിലാണെന്ന് തിരിച്ചറിയുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേർ പിടിയിലായത്. ഷമീർ, ദിൽഷൻ, വിജയ് എന്നിവരെയാണ് പിടികൂടിയത്. തൊടുപുഴ-. മൂവാറ്റുപുഴ സ്വദേശികളെന്ന് പറയപ്പെടുന്നു. കൂടുതൽ ചോദ്യം ചെയ്തശേഷമേ കൃത്യം സംബന്ധിച്ച പൂർണചിത്രം കൈവരൂ എന്ന് പൊലീസ് അറിയിച്ചു. വധശ്രമം, ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
കനത്ത മഴ; ഒമാനിൽ ഒഴുക്കിൽപ്പെട്ട 3 കുട്ടികളിൽ 2 പേരുടെ മൃതദേഹം കിട്ടി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം