'ലഹരിക്കേസുകളിൽ നിന്ന് രക്ഷപ്പെടുത്തിയില്ല'; മുൻ പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ അക്രമം, ബന്ധു പിടിയിൽ

By Web Team  |  First Published May 19, 2024, 12:11 AM IST

കൊരട്ടി മുന്‍ പഞ്ചായത്തംഗം സിന്ധു ജയരാജിന്റെ വീട്ടില്‍ അക്രമം നടത്തിയ അശ്വിനെയാണ് പിടികൂടിയത്. 


തൃശൂര്‍: കൊരട്ടിയില്‍ മുന്‍ പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ കയറി അക്രമം നടത്തിയെന്ന കേസില്‍ ബന്ധുവായ യുവാവ് പിടിയില്‍. കൊരട്ടി മുന്‍ പഞ്ചായത്തംഗം സിന്ധു ജയരാജിന്റെ വീട്ടില്‍ അക്രമം നടത്തിയ അശ്വിനെയാണ് പിടികൂടിയത്. 

ലഹരിക്കേസുകളില്‍ പ്രതിയായ അശ്വിനെ കേസുകളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിച്ചില്ലെന്ന പേരിലായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെ വെട്ടുകത്തിയുമായി എത്തിയ അശ്വിന്‍, സിന്ധു ജയരാജിനെ പുലഭ്യം പറയുകയും വീട്ടില്‍ ആക്രമണം നടത്തുകയുമായിരുന്നു. കാറും വീടിന്റെ ചില്ലുകളും വെട്ടുകത്തി ഉപയോഗിച്ച് തകര്‍ത്തു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് അശ്വിനെ കയ്യോടെ പിടികൂടുകയായിരുന്നു. വധശ്രമത്തിനാണ് അശ്വിനെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. 

Latest Videos

undefined

കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

കൊച്ചി: എറണാകുളത്ത് നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തിയെന്ന് പൊലീസ്. കടവന്ത്ര ഗാന്ധി നഗര്‍ ഉദയ കോളനി പുളിക്കല്‍ വീട്ടില്‍ രാഹുലി(28)നെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കാപ്പ ചുമത്തി നാടുകടത്തിയത്. 

കടവന്ത്ര സ്റ്റേഷന്‍ പരിധിയില്‍ നരഹത്യശ്രമം, ദേഹോപദ്രവം ഏല്‍പ്പിച്ചുള്ള കവര്‍ച്ച, അടിപിടി തുടങ്ങിയ വിവിധ കേസുകളില്‍ പ്രതിയാണ് രാഹുലെന്ന് പൊലീസ് പറഞ്ഞു. കൊച്ചി സിറ്റി പൊലീസിന്റെ പരിധിയില്‍ പ്രവേശിക്കുന്നതിനും പ്രദേശത്ത് ഏതെങ്കിലും വിധത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ആറ് മാസത്തേക്ക് തടഞ്ഞു കൊണ്ടുള്ളതാണ് കാപ്പ ഉത്തരവ്. ഉത്തരവ് ലംഘിച്ചാല്‍ മൂന്നുവര്‍ഷം വരെ നീണ്ട തടവ് ശിക്ഷ ലഭിക്കും. ഇത്തരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

'ഇക്കൂട്ടരാണ് ജനാധിപത്യത്തിന്റെയും മര്യാദയുടെയും ക്ലാസ് എടുക്കുന്നത്'; സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് ആര്യ
 

click me!