പ്രായപൂർത്തിയാകാത്ത 3 ആൺമക്കളെ വെടിവച്ചുകൊന്ന് പിതാവ്, കടുത്ത ശിക്ഷയുമായി കോടതി

By Web TeamFirst Published Aug 5, 2024, 2:08 PM IST
Highlights

കുടുംബത്തിൽ നിന്ന് നിത്യേന നേരിടുന്ന സമ്മർദ്ദം താങ്ങാനാവാതെയാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് ഇയാൾ കോടതിയിൽ പ്രതികരിച്ചത്

ഓഹിയോ: ഭാര്യയോടുള്ള ദേഷ്യത്തിൽ മൂന്ന് ആൺമക്കളേയും വെടിവച്ച് കൊന്ന പിതാവിന്  മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. കഴിഞ്ഞ വർഷമാണ് 33കാരനായ ചാഡി ഡോർമാൻ എന്നയാൾ സ്വന്തം മക്കളെ വെടിവച്ച് കൊല്ലപെടുത്തിയത്. ഇതിനൊപ്പം ദത്തുമകളേയും ഭാര്യയേയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇവർ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. കൊളംബസിന് സമീപത്തുള്ള മോൻറോ നഗരത്തിൽ വച്ചായിരുന്നു ക്രൂരമായ കൊലപാതകം. 

2023 ജൂൺ 15നാണ് മൂന്ന് വയസുള്ള ചേസ് ഡോർമാൻ, നാല് വയസുള്ള ഹണ്ടർ ഡോർമാൻ,  ഏഴ് വയസുകാരനായ ക്ലേയ്ടൺ ഡോർമാൻ എന്നിവരാണ് പിതാവിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. മർദ്ദനത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പിഞ്ചുമക്കളെ ഇയാൾ വെടിവച്ച് വീഴ്ത്തുകയായിരുന്നു. കുടുംബത്തിൽ നിന്ന് നിത്യേന നേരിടുന്ന സമ്മർദ്ദം താങ്ങാനാവാതെയാണ് ക്രൂരകൃത്യം ചെയ്തതെന്നാണ് ഇയാൾ കോടതിയിൽ പ്രതികരിച്ചത്.  ഭാര്യ പൊലീസിനെ വിളിച്ചതിന് പിന്നാലെ വീട്ടിലെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Latest Videos

ഭർത്താവിന്റെ ക്രൂരതയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് ഭാര്യ കോടതിയിൽ നടത്തിയത്. മൂന്ന് ജീവപര്യന്തമാണ് മൂന്ന് കൊലപാതകങ്ങൾക്കുമായി 33കാരൻ അനുഭവിക്കേണ്ടത്. ഇതിന് പുറമേ ഭാര്യയേയും ദത്തുപുത്രിയേയും ആക്രമിക്കാൻ ശ്രമിച്ചതിന് 16 വർഷത്തെ തടവ് ശിക്ഷയും ഇയാൾ അനുഭവിക്കേണ്ടതുണ്ട്. പരോളിനുള്ള അവസരം ഇയാൾക്ക് ലഭ്യമാക്കരുതെന്ന് വ്യക്തമാക്കിയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!