പയറ് തോട്ടത്തിൽ 282 കഞ്ചാവ് ചെടികളായിരുന്നു ഇയാൾ കൃഷി ചെയ്തിരുന്നത്.
വിജയവാഡ: കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ കുറുക്കുവഴിയുമായി കർഷകൻ പിന്നാലെ അറസ്റ്റ് ചെയ്ത് പൊലീസ്. ആന്ധ്ര പ്രദേശിലാണ് സംഭവം. കടക്കെണിയിൽ നിന്ന് രക്ഷപ്പെടാനായി കർഷകൻ കണ്ടെത്തിയ കുറുക്കുഴി കഞ്ചാവ് കൃഷി ആയതാണ് വിനയായത്. പ്രകാശം ജില്ല സ്വദേശിയാണ് കഞ്ചാവ് വളർത്തിയതിന് അകത്തായത്. പയറ് തോട്ടത്തിൽ 282 കഞ്ചാവ് ചെടികളായിരുന്നു ഇയാൾ കൃഷി ചെയ്തിരുന്നത്.
കേശനപ്പള്ളി ബ്രഹ്മയ്യ എന്നയാളാണ് പിടിയിലായത്. ഗംഗുപല്ലേ ഗ്രാമത്തിലെ തോട്ടത്തിലാണ് ഇയാൾ കഞ്ചാവ് കൃഷി ചെയ്തത്. ആറടിയോളം വളർച്ചയെത്തിയ കഞ്ചാവ് ചെടികളാണ് ഇയാളുടെ തോട്ടത്തിൽ നിന്ന് എക്സൈസ് കണ്ടെത്തിയത്. രഹസ്യ വിവരത്തേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് പിടി വീണത്. അഞ്ച് ഏക്കറോളം നിലമുള്ള ഇയാൾ പലി രീതിയിലുള്ള വിളകളും കൃഷി ചെയ്തിരുന്നു.
undefined
എന്നാൽ മഴക്കുറവും മറ്റ് കാരണങ്ങളും മൂലം വലിയ നഷ്ടം നേരിടേണ്ടി വന്നിരുന്നു. കടം വർധിച്ചതോടെ പെട്ടന്ന് പണമുണ്ടാക്കാനുള്ള വഴിയായാണ് ഇയാൾ കഞ്ചാവ് കൃഷി ചെയ്തത്. എന്നാൽ എവിടെ നിന്നാണ് കഞ്ചാവ് ചെടിയുടെ വിത്ത് ഇയാൾ ശേഖരിച്ചതെന്ന് വ്യക്തമായിട്ടില്ല.
മറ്റ് വിളകൾക്കൊപ്പം കഞ്ചാവ് കൃഷി ചെയ്തത് ചെടി വളർന്ന് ആറടിയോളം ആവുന്നത് വരെ ആരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കഞ്ചാവ് ചെടികൾ അധികൃതർ പിഴുതെടുത്ത് നശിപ്പിച്ചു. മൂന്ന് ലക്ഷത്തോളം വില വരുന്ന കഞ്ചാവ് ചെടികളാണ് അധികൃതർ നശിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം