വീടിനുള്ളിൽ വൻ സജ്ജീകരണങ്ങൾ, ഒരാഴ്ച നിരീക്ഷണം; ശരത്തിനെ പിടികൂടിയത് 200 ലിറ്റർ ചാരായവും 1400 ലിറ്റർ വാഷുമായി

By Web Team  |  First Published Apr 17, 2024, 11:18 PM IST

വീടിന്റെ സ്റ്റെയര്‍ റൂമിനകത്ത് പ്രത്യേകം സജ്ജീകരണങ്ങളൊരുക്കിയാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നതെന്ന് എക്സെെസ്.


കോഴിക്കോട്: കോഴിക്കോട് 200 ലിറ്റര്‍ ചാരായവും 1400 ലിറ്റര്‍ വാഷും പിടികൂടിയെന്ന് എക്‌സൈസ്. പാവങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപത്തുള്ള ശരത്ത് എന്നയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 200 ലിറ്റര്‍ ചാരായവും 1400 ലിറ്റര്‍ വാഷും പിടികൂടിയത്. ശരത്തിനെ അറസ്റ്റ് ചെയ്‌തെന്നും എക്‌സൈസ് അറിയിച്ചു. 

'ശരത്ത് വന്‍തോതില്‍ ചാരായം വാറ്റുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഇന്റലിജന്‍സ് ഒരാഴ്ചയോളമായി നിരീക്ഷിച്ചു വരികയായിരുന്നു. വീടിന്റെ സ്റ്റെയര്‍ റൂമിനകത്ത് പ്രത്യേകം സജ്ജീകരണങ്ങളൊരുക്കിയാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നത്.' ഇവിടെ സൂക്ഷിച്ചിരുന്ന ഗ്യാസ് സ്റ്റൗ, സിലിണ്ടറുകള്‍, പാത്രങ്ങള്‍ തുടങ്ങിയ വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തതായി എക്സൈസ് അറിയിച്ചു. 

Latest Videos

undefined

കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.രാജീവിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍
ഹാരിസ്.എം, പ്രവീണ്‍ കുമാര്‍.കെ, ഷാജു സി.പി, രസൂണ്‍ കുമാര്‍, വിനു.വി.വി, അഖില്‍.എ.എം, സതീഷ്.പി.കെ, ഷൈനി.ബി.എന്‍, ബിബിനീഷ്.എ.എം എന്നിവരും പങ്കെടുത്തു.

30,000 പേര്‍ക്ക് തൊഴിൽ; ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയങ്ങൾ നിർമ്മിക്കുന്നത് ലുലു ഗ്രൂപ്പ് 
 

tags
click me!