എരൂർ ഭാഗത്ത് പ്രതിയുടെ കളരി പരിശീലന കേന്ദ്രത്തിൽ വച്ചായിരുന്നു ഈ സംഭവം
കൊച്ചി: കളരിപ്പയറ്റ് പരിശീലത്തിനെത്തിയ 9 വയസുകാരിയെ ബലാത്സഗം ചെയ്ത കേസില്‍ എറണാകുളത്ത് കളരി പരിശീലകന് 64 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. എരൂര്‍ എസ്എംപി കോളനിയിലെ സെല്‍വരാജനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2.85 ലക്ഷം രൂപ പിഴയുമടക്കണം. പോക്സോയും ബലാത്സംഗവുമടക്കം സെല്‍വരാജനെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു. കളരി പരിശീലനത്തിത്തിയ പെണ്‍കുട്ടിയ 2016 ഓഗസ്റ്റ് മുതല്‍ 2017 ഓഗസ്റ്റ് വരെ പലതവണ ബലാത്സംഗം ചെയ്തെന്നും, ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. പ്രതി കുട്ടിക്ക് അശ്ലീല ദൃശ്യങ്ങൾ കാണിച്ചുകൊടുത്തെന്നും പൊലീസ് കണ്ടെത്തിയിരുന്നു. എരൂർ ഭാഗത്ത് പ്രതിയുടെ കളരി പരിശീലന കേന്ദ്രത്തിൽ വച്ചായിരുന്നു ഈ സംഭവം. പീഡന വിവരം മാതാപിതാക്കളാണ് പൊലീസിനെ അറിയിച്ചത്. പിന്നീട് ഹിൽ പാലസ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ ആക്ട് അടക്കം വിവിധ നിയമങ്ങളിലെ വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തത്. എല്ലാ കുറ്റങ്ങളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു.