ഇഡി എത്തുന്നതിന് തൊട്ടുമ്പ് ഒരു ജീപ്പെത്തി; കോടികളുടെ ഹവാല, നികുതി വെട്ടിപ്പ്, 'ഹൈറിച്ച്' ദമ്പതികൾ മുങ്ങി

By Web Team  |  First Published Jan 23, 2024, 7:03 PM IST

ഹൈറിച്ച് കമ്പനി എം.ഡി. കെ.ഡി.പ്രതാപന്‍, ഭാര്യയും കമ്പനി സി.ഇ.ഒ.യുമായ ശ്രീന പ്രതാപന്‍, ഡ്രൈവര്‍ സരണ്‍ എന്നിവരാണ്ഇഡി ഉദ്യോഗസ്ഥരെ കബളിപ്പിച്ച്  ഒരു ജീപ്പില്‍ കയറി രക്ഷപ്പെട്ടത്.


തൃശ്ശൂർ: കോടികളുടെ ഹവാലക്കടത്ത് കേസിൽ പ്രതികളായ 'ഹൈറിച്ച്' ഓണ്‍ലൈന്‍ ഷോപ്പി ഉടമകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ(ഇ.ഡി) വെട്ടിച്ച് രക്ഷപ്പെട്ടു. ഇഡി ഉദ്യോഗസ്ഥർ വീട്ടിൽ റെയിഡിന് എത്തുന്നതിന് തൊട്ടുമുമ്പെയാണ് ഹൈറിച്ച് ഓൺലൈൻ തട്ടിപ്പ് പ്രതികൾ മുങ്ങിയത്. ഹൈറിച്ച് കമ്പനി എം.ഡി. കെ.ഡി.പ്രതാപന്‍, ഭാര്യയും കമ്പനി സി.ഇ.ഒ.യുമായ ശ്രീന പ്രതാപന്‍, ഡ്രൈവര്‍ സരണ്‍ എന്നിവരാണ്ഇഡി ഉദ്യോഗസ്ഥരെ കബളിപ്പിച്ച്  ഒരു ജീപ്പില്‍ കയറി രക്ഷപ്പെട്ടത്.

ഇഡി ഉദ്യോഗസ്ഥർ അറസ്റ്റിനായി വീട്ടിലെത്തുന്നതിന് തൊട്ടു മുന്നെയാണ് പ്രതികൾ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനകൾക്കായി തൃശൂരിലെ ഇവരുടെ വീട്ടിലെത്തിയത്. എന്നാൽ ഇതിന് തൊട്ടു മുമ്പ് പ്രതാപനും ഭാര്യയും രക്ഷപ്പെട്ടിരുന്നു.  ഇഡി നീക്കം ചോർത്തി നൽകി രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയത് ചേർപ്പ് പൊലീസ് ആണെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു.

Latest Videos

undefined

ഉടമസ്ഥർ വീട്ടിൽനിന്ന് മുങ്ങിയെങ്കിലും ഇ.ഡിയുടെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന തുടരുകയാണ്. പ്രതികളെ പിടികൂടാൻ ഇഡി പൊലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. ഹൈറിച്ച് കമ്പനി നൂറുകോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി. പരിശോധന നടത്തുന്നത്. 'ഹൈറിച്ച്' ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി. വകുപ്പ് കണ്ടെത്തിയിരുന്നു. 

സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ്.ടി വെട്ടിപ്പ് കേസുകളിൽ ഒന്നാണിത്. കേസിൽ കമ്പനി ഉടമ പ്രതാവനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ജാമ്യം നേടി. മൾട്ടി ലവൽ മാർക്കറ്റിങ് മോഡലിലുള്ള ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഹൈറിച്ച് ഷോപ്പി. കമ്പനി 703 കോടി രൂപയുടെ വിറ്റുവരവ് മറച്ചു വെച്ചതിലൂടെ 126.54 കോടി രൂപ നികുതി വെട്ടിപ്പ് നടത്തി എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ.

Read More : 20 കോടിയോ ഒരു കോടിയോ?,20-20 ഭാഗ്യം തുണയ്ക്കുമോ എന്നറിയാൻ മണിക്കൂറുകൾ മാത്രം; ബമ്പറിന് റെക്കോര്‍ഡ് വിൽപ്പനയും

click me!