തലസ്ഥാനത്ത് പിടിയിലായ ലഹരിക്കടത്തുകാർക്ക് കഠിന ശിക്ഷ; മൂന്ന് പ്രതികള്‍ക്ക് 11 വർഷം വീതം കഠിന തടവ്

By Web Team  |  First Published Jan 5, 2024, 1:21 PM IST

മൂന്ന് പ്രതികള്‍ക്ക് 11 വർഷം വീതം കഠിന തടവും രണ്ട് ലക്ഷത്തി പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മനു വിൽസൻ, അൻവർ സാദത്ത്, രാജ് മോഹൻ എന്നിവരെയാണ് ശിക്ഷിച്ചത്.


തിരുവനന്തപുരം: തലസ്ഥാനത്ത് ലഹരി കടത്തുന്നതിനിടെ പിടിയിലായവർക്ക് കഠിന തടവും പിഴയും. 13 കിലോ ഹാഷിഷ് ഓയിലും രണ്ടരകിലോ കഞ്ചാവും കടത്തിയ മൂന്ന് പ്രതികള്‍ക്കാണ് 24 വർഷം തടവും പിഴയും ശിക്ഷിച്ചത്. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 

2019 മെയ് 24 നാണ് കഴക്കൂട്ടം ചാക്ക ബൈപ്പാസിൽ വച്ചാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്മെൻ് സ്വക്ഡാ ലഹരി കടത്തിയ മൂന്നി പേരെ പിടികൂടി. അന്തർസംസ്ഥാന ബന്ധമുള്ള ലഹരിമാഫിയിൽപ്പെട്ട  മനുവിൽസൻ, അൻവർ സാദത്ത്, രാജ് മോഹൻ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും 13 കിലോ ഹാഷിഷ് ഓയിലും, രണ്ടര കിലോ കഞ്ചാവും കണ്ടെത്തിയിരുന്നു. ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന ലഹരിവസ്തുക്കള്‍ തിരുവനന്തപുരം വള്ളക്കളടവ് ഭാഗത്ത് വച്ച് മറ്റൊരു ഏജൻ്റിന് കൈമാറാനായിരുന്നു പദ്ധതിയെന്നാണ് എക്സൈസ് പറയുന്നത്. നാല് വർഷമായി പ്രതികള്‍ ജയിലാണ്.

Latest Videos

ലഹരി കടത്തൽ, ഗൂഢാലോചന ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി 24 വർഷമാണ് തടവ്. ഓരോ പ്രതികള്‍ക്കും രണ്ട് ലക്ഷ പതിനാനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. മനുവിൽവൻ, രാജ് മോഹൻ എന്നിവ‍ർക്ക് വേറെയും ലഹരിക്കേസുകളുണ്ട്. എക്സൈസ് അസി.കമ്മീഷണർ അനികുമാറിൻെറ നേതൃത്വത്തിലായിരുന്നു ലഹരി പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി എൻ.സി.പ്രിയൻ ഹാജരായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി രണ്ടാണ് വിധിച്ചത്.

click me!